ആരാധകരെ എന്നും വ്യത്യസ്ത വേഷങ്ങൾ കൊണ്ട് ഞെട്ടിച്ച നാടാണ് മമ്മൂട്ടി. മൃഗയയിലെ വേട്ടക്കാരൻ, കറുത്ത പക്ഷികളിലെ തമിഴനായ തേപ്പ് തൊഴിലാളി, പൊന്തൻ മാടയിലെയും മതിലുകളിലെയും തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ രൂപത്തിൽ ഏറെ വ്യത്യസ്തത തീർത്ത താരമെന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. അഭിനയത്തിലും ശ്ബ്ദ സൗകുമാര്യത്തിൽ ഉൾപ്പടെ പ്രേക്ഷകരെ ഞട്ടിക്കുന്ന താരം മലയാളത്തിൽ തന്നെ ഏറ്റവും കൂടുതൽ വ്യത്യസ്ത ഗെറ്റപ്പിലുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നായകൻ തന്നെയാണ്. അദ്ദേഹത്തിന്റേതായി പുതിയൊരു ചിത്രം കൂടി പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുന്നു എന്നതാണ് പുറത്ത് വരുന്ന വാർത്ത.
കുള്ളൻ എന്നാണ് ചിത്രത്തിന്റെ പേര്. പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു കുള്ളന്റെ കഥപറയുന്ന ചിത്രമാണ് കുള്ളൻ. ചിത്രത്തിൽ നായക കഥാപാത്രമായ കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ മലയാള സിനിമാ ലോകത്തെ ഞെട്ടിക്കുന്ന മേക്കോവർ ആയിരിക്കും ഉണ്ടാവുക എന്ന് കരുതുന്നു. ഇത്തരത്തിൽ ഒരു ചിത്രത്തിന്റെ വാർത്ത മുൻപ് തന്നെ പ്രചരിച്ചിരുന്നു.
നാദിർഷയുടെ സംവിധാനത്തിൽ മമ്മൂട്ടി എന്നായിരുന്നു അന്ന് പുറത്ത് വന്ന വിവരം. എന്നാൽ കുള്ളൻ സംവിധാനം ചെയ്യുന്നത് സോഹൻ സീനുലാൽ ആയിരിക്കും എന്ന പുതിയ റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്.
മമ്മൂട്ടിയുടെ ചിത്രമായ ഡബിൾസ് സംവിധാനം ചെയ്തുകൊണ്ടായിരുന്നു സോഹൻ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ചിത്രത്തിന് ശേഷം മികച്ച വേഷവുമായി അദ്ദേഹം അഭിനയത്തിലേക്ക് നീങ്ങുകയുണ്ടായി. അതിനിടെയാണ് പുതിയ ചിത്രവുമായി എത്തുന്നു എന്ന വാർത്തകൾ വരുന്നത്.
ബെന്നി പി നായരമ്പലം ചിത്രത്തിന് തിരക്കഥയൊരുക്കും എന്നാണ് വരുന്ന അണിയറ വാർത്തകൾ. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ കുറച്ച് ദിവസങ്ങൾക്കകം പുറത്ത് വിടുമെന്ന് കരുതപ്പെടുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.