മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലാണ്. ജിയോ ബേബി ഒരുക്കിയ കാതൽ, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് അദ്ദേഹം നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഈ രണ്ട് ചിത്രങ്ങളും മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രങ്ങളുമാണ്. ഇതിനു മുൻപ് റോഷാക്ക്, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളും ഈ ബാനറിൽ അദ്ദേഹം നിർമ്മിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന വാർത്തകളാണ് വരുന്നത്.
മമ്മൂട്ടിയെ നായകനാക്കി ഈ ചിത്രമൊരുക്കാൻ പോകുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖും, ഇതിന്റെ രചന നിർവഹിക്കുന്നത് മറ്റൊരു ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസുമാണെന്നാണ് സ്ഥിതീകരിക്കാത്ത വിവരങ്ങൾ പറയുന്നത്. പോക്കിരിരാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- വൈശാഖ് ടീം ഒന്നിക്കുന്ന ചിത്രമാകുമിത്. ഇപ്പോൾ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന എബ്രഹാം ഓസ്‍ലർ എന്ന ജയറാം ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലും അഭിനയിക്കുമെന്ന് വാർത്തകളുണ്ട്.
ആട് ഒരു ഭീകര ജീവിയാണ്, ആൻ മരിയ കലിപ്പിലാണ്, അലമാര, ആട് 2 , അര്ജന്റീന ഫാൻസ് കാട്ടൂർകടവ്, അഞ്ചാം പാതിര എന്നിവയാണ് മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ചിത്രങ്ങൾ. പുലി മുരുകൻ, കസിൻസ്, മല്ലു സിംഗ്, സൗണ്ട് തോമ വിശുദ്ധൻ, മോൺസ്റ്റർ, നൈറ്റ് ഡ്രൈവ് എന്നിവയാണ് വൈശാഖ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. പൃഥ്വിരാജ് നായകനായി എത്തുന്ന ഖലീഫ, ഉണ്ണി മുകുന്ദൻ നായകനായ ബ്രൂസ് ലീ, മമ്മൂട്ടി നായകനായ ന്യൂയോർക് എന്നിവയും നേരത്തെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വൈശാഖ് ചിത്രങ്ങളാണ്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.