രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രമൊരുക്കാൻ അജയ് വാസുദേവ് എന്ന് സൂചന. രാജാധിരാജ, മാസ്റ്റർപീസ് എന്നിവ രചിച്ച ഉദയകൃഷ്ണയാണ് ഈ അജയ് വാസുദേവ് ചിത്രത്തിനും തിരക്കഥ രചിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആയിരിക്കും ചിത്രം നിർമ്മിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. ഒരിടവേളക്ക് ശേഷം ഉദയ കൃഷ്ണ തിരിച്ചു വരുന്ന ചിത്രം കൂടിയാവുമിത്.
ഗുഡ് വിൽ എന്റർടൈൻമെന്റ് നിർമ്മിക്കാൻ പോകുന്ന രണ്ട് ചിത്രങ്ങളിലാണ് മമ്മൂട്ടി വേഷമിടുക എന്നും, അതിലൊന്ന് അജയ് വാസുദേവ് ഒരുക്കുമ്പോൾ മറ്റൊന്ന് ഒരുക്കുക അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഷാജി പാടൂർ ആണെന്നും വാർത്തകൾ പറയുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പകലും പാതിരാവുമാണ് അജയ് വാസുദേവ് സംവിധാനം ചെയ്ത് അവസാനം റിലീസ് ചെയ്ത ചിത്രം. നിഷാദ് കോയ രചിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആയിരുന്നു നായകൻ.
സംവിധാനത്തിനൊപ്പം നടനെന്ന നിലയിൽ കൂടി ശ്രദ്ധ നേടിയ അജയ് വാസുദേവ് മാളികപ്പുറം, മന്ദാകിനി, വിരുന്ന്, മുറിവ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ജിതിൻ കെ ജോസ് ചിത്രം ചെയ്യുന്ന മമ്മൂട്ടി ഇനി ചെയ്യാൻ പോകുന്നത് മഹേഷ് നാരായണൻ ചിത്രമാണ്. ഗൗതം മേനോൻ ഒരുക്കിയ ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്, ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.