ആരാധകർക്ക് ആവേശം സമ്മാനിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നത് തുടർച്ചായി മൂന്ന് റിലീസുകളുമായാണ്. ഈ വർഷം ഭീഷ്മ പർവ്വം, റോഷാക്ക് എന്നീ വിജയ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി ഇനി ഒന്നര മാസത്തെ ഗ്യാപ്പിൽ 3 ചിത്രങ്ങളുമായാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. അതിൽ ആദ്യത്തെ റിലീസ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കമാണ്. കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും മത്സരിക്കുന്ന ഈ ചിത്രത്തിന്റെ രണ്ട് ടീസർ, ഏതാനും പോസ്റ്ററുകൾ എന്നിവയാണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഡിസംബർ പതിനാറിന് റിലീസ് ചെയ്യുമെന്നാണ് സൂചന. എസ് ഹരീഷാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞു റിലീസ് ചെയ്യാൻ പോകുന്നത് മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായ ഏജൻറ് ആണ്. അഖിൽ അക്കിനേനി നായകനായി എത്തുന്ന ഈ ചിത്രത്തിൽ നിർണ്ണായകമായ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്.
സുരീന്ദർ റെഡ്‌ഡി സംവിധാനം ചെയ്ത ഈ ചിത്രം ഹോളിവുഡിലെ ബോൺ സീരിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടൊരുക്കിയ ആക്ഷൻ ചിത്രമാണ്. ജനുവരിയിൽ സംക്രാന്തി റിലീസായാണ് ഏജൻറ് എത്തുക. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജനുവരി അവസാന വാരം മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ചിത്രമായ ക്രിസ്റ്റഫറും പ്രേക്ഷകരുടെ മുന്നിലെത്തും. ഉദയ കൃഷ്ണ രചിച്ച ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നിർമ്മിക്കുന്നതും ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ഒരു പോലീസ് ഓഫീസറായി മമ്മൂട്ടി വേഷമിടുന്ന ഈ ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. ഐശ്വര്യ ലക്ഷ്മി, അമല പോൾ. ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ഇതിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.