മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ഒരുക്കുന്ന ചിത്രത്തിലാണ്. ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര് കണ്ണൂർ സ്‌ക്വാഡ് എന്നാണെന്നു വാർത്തകൾ വന്നിരുന്നു. മമ്മൂട്ടി ഒരു പോലീസ് ഓഫീസറായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഇപ്പോൾ പൂനയിൽ ആണ് നടക്കുന്നത്. മമ്മൂട്ടി കമ്പനി എന്ന തന്റെ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രം, ഈ ബാനറിൽ ഇതുവരെ ഒരുക്കിയതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണ്. മമ്മൂട്ടിക്കൊപ്പം സണ്ണി വെയ്ൻ, ഷറഫുദീൻ, അസീസ് നെടുമങ്ങാട്, ഗായത്രി അരുൺ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് രചന നിർവഹിച്ചത് പ്രശസ്ത നടനായ റോണി ഡേവിഡ് രാജ് ആണ്. എന്നാലിപ്പോൾ ഈ ചിത്രത്തിന് ശേഷം മമ്മൂട്ടി ചെയ്യാൻ പോകുന്ന സിനിമയെ കുറിച്ചുള്ള ചില വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനു ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി മമ്മൂട്ടി അഭിനയിക്കാൻ പോകുന്നതെന്നാണ് സൂചന. ഈ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഈ പ്രൊജക്റ്റ് നിർമ്മിക്കാൻ പോകുന്നത് തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ് എന്നിവരാണ്. പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയാണ് ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുക. ഒരു മൈൻഡ് ഗെയിം ത്രില്ലറായാണ് ഈ ചിത്രമൊരുക്കുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് വാർത്തകൾ വരുന്നത്. ജിയോ ബേബി ഒരുക്കിയ കാതൽ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.