പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ മലയാള സിനിമാ ചിത്രീകരണം ആരംഭിച്ചെങ്കിലും മമ്മൂട്ടി പുതിയ സിനിമകളില് ജോയിന് ചെയ്തിരുന്നില്ല. 2021ല് മമ്മൂട്ടി ആദ്യം അഭിനയിക്കുന്നത് അമല് നീരദ് സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്ടിലാണെന്ന് വാര്ത്തകള് വന്നിരുന്നു. എന്നാൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ് എന്ന സിനിമയുടെ അവശേഷിക്കുന്ന സീനുകൾ പൂർത്തിയാക്കാനാണ് ആദ്യമെത്തിയത് . മെഗാസ്റ്റാറിനെ പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് .
വണ്ണിന്റെ തിരക്കഥ ബോബി- സഞ്ജയ് ടീമിന്റേതാണ്. ഇച്ചായീസ് പ്രൊഡക്ഷന്സിന്റെ ബാനറില് ശ്രീലക്ഷ്മി ആര് ആണ് നിര്മ്മാണം. റഫീഖ് അഹമ്മദിന്റെ വരികള്ക്ക് ഈണം നല്കുന്നത് ഗോപി സുന്ദറാണ്. ജോജു ജോര്ജ്, നിമിഷ സജയന്, സംവിധായകന് രഞ്ജിത്ത്, സലിം കുമാര്, മുരളി ഗോപി,ബാലചന്ദ്രമേനോന്,ശങ്കര് രാമകൃഷ്ണന്, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്സിയര്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്, മേഘനാഥന്, സുദേവ് നായര്, ജയന് ചേര്ത്തല, ഗായത്രി അരുണ്, രശ്മി ബോബന്, മുകുന്ദന്, സുധീര് കരമന, ബാലാജി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ലഭിക്കുന്നന്ന വിവരങ്ങൾ പ്രകാരം ഫെബ്രുവരി മൂന്നിന് കൊച്ചിയില് അമല് നീരദ് ചിത്രത്തില് ജോയിന് ചെയ്യും. 2020 ഏപ്രില് രണ്ടിന് റിലീസ് ചെയ്യാന് ആലോചിച്ച വണ് കൊവിഡിനെ തുടര്ന്ന് നീട്ടിവയ്ക്കുകയായിരുന്നു. അതേസമയം ജോഫിന്.ടി.ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് എന്ന സിനിമയാണ് മമ്മൂട്ടി ഒടുവില് പൂര്ത്തിയാക്കിയത്. 2020 മാര്ച്ചിലായിരുന്നു ഈ സിനിമയില് മമ്മൂട്ടി ഉള്പ്പെട്ട ഭാഗങ്ങള് ചിത്രീകരിച്ചത്. 2020 ഏപ്രില് രണ്ടിന് റിലീസ് ചെയ്യാന് ആലോചിച്ച വണ് കൊവിഡിനെ തുടര്ന്ന് നീട്ടിവയ്ക്കുകയായിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രം അടുത്തുതന്നെ റിലീസ് ചെയ്യും.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.