മലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളാണ് ഡെന്നിസ് ജോസഫ്. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ പകരം വെക്കാൻ സാധിക്കാത്ത ഒട്ടനവധി തിരക്കഥകൾ രചിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. മോഹൻലാൽ എന്ന നടനെ സൂപ്പർസ്റ്റാറാക്കിയ രാജാവിന്റെ മകൻ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നത് ഡെന്നിസ് തന്നെയായിരുന്നു. മോഹൻലാലിനെ സൂപ്പർസ്റ്റാർ ആക്കിയത് പോലെ തന്നെ മമ്മൂട്ടിയെ മെഗാസ്റ്റാറാക്കിയ ന്യൂ ഡൽഹി എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചതും അദ്ദേഹം തന്നെയായിരുന്നു. 80കളിലും 90കളിയും ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പൊഴിഞ്ഞിട്ടുണ്ട്. പിന്നീട് ഒരുപാട് കാലം മലയാള സിനിമയിൽ നിന്ന് വിട്ട് നിന്ന ഡെന്നിസ് ഇടക്കാലത്ത് ഒരു തിരിച്ചു വരവും നടത്തിയിരുന്നു. പ്രിയദർശൻ ചിത്രമായ ‘ഗീതാഞ്ജലി’ യുടെ തിരക്കഥ രചനയിൽ ഡെന്നിസും ഭാഗമായിരുന്നു. സ്വതന്ത്ര രചനയിലൂടെ വമ്പൻ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് ഡെന്നിസ് ജോസഫ്.
മമ്മൂട്ടി ചിത്രത്തിന് വേണ്ടിയാണ് ഡെന്നിസ് ഇത്തവണ തിരക്കഥ ഒരുക്കുന്നത്. പ്രമോദ് പപ്പനായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ഈസ്റ്റർ ദിനത്തിൽ ജോബി ജോർജാണ് ഈ ഞെട്ടിക്കുന്ന പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ നടത്തിയത്. ചിത്രത്തിന് കുറിച്ചു കൂടുതൽ വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവിടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡെന്നിസിന്റെ തിരിച്ചു വരവ് സിനിമ പ്രേമികളെ ആവേശഭരിതരാക്കിയിരിക്കുകയാണ്. നിറക്കൂട്ട്, ശ്യാമ, സംഘം, നായർ സാബ്, ഭൂമിയിലെ രാജാക്കന്മാർ, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം, ആകാശദൂത്, എഫ്.ഐ.ആർ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ രചിച്ച വ്യക്തിയാണ് ഡെന്നിസ് ജോസഫ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.