സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാടൻ ബ്ലോഗിന്റെ ഷൂട്ടിംഗ് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഓരോ ദിവസവും പുത്തൻ സ്റ്റൈലിലെത്തി ആരാധകരെ ആവേശത്തിലാക്കുകയാണ് മമ്മൂട്ടി. ഇന്നലെ കിടിലൻ മാസ്സ് ലുക്കിലായിരുന്നു മമ്മൂട്ടി എത്തിയത്. കിടിലൻ ബൈക്കിൽ യുവാക്കളെ പോലും ആശ്ചര്യപ്പെടുത്ത രീതിയിലായിരുന്നു മമ്മൂട്ടി വന്നെത്തിയത്. കലൂർ സ്റ്റേഡിയത്തിൽ എത്തിയ ആളുകൾ മമ്മൂട്ടിയെ കണ്ട് അമ്പരന്നു നിന്നു. എന്ത് തന്നെ ആയാലും ആരാധകർക്ക് ആവേശമാക്കാനുള്ള സ്റ്റില്ലുകളാണ് ചിത്രത്തിന്റേതായി ഓരോ ദിവസവും പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം ചുണ്ടൻവള്ളത്തിൽ ആവേശത്തോടെ അമരക്കാരനായി നിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. ചിത്രം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. എന്തായാലും ആരാധക പ്രതീക്ഷക വളരെയധികം വർധിച്ചിരിക്കുകയാണ്.
പേര് പോലെ തന്നെ കുട്ടനാടൻ ബ്ലോഗ് കുട്ടനാട്ടുകാരുടെ വളരെ രസകരമായ കഥ പങ്കുവെക്കുകയാണ് ചിത്രം. ചിത്രത്തിൽ കുട്ടനാട്ടുകാരനായ ഹരിയേട്ടൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ, സഞ്ജു ശിവറാം, ആദിൽ ഇബ്രാഹിം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ എത്തിയ ഹരിയേട്ടൻ യുവാക്കളും ഒന്നിച്ചു അവരുടെ കുസൃതികൾക്ക് ഒപ്പം ചേരുന്നതുമാണ് കഥ. അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയിലും കൊച്ചിയിലും ലണ്ടനിലുമായിട്ടാണ്. വിനീത് ശ്രീനിവാസൻ ലണ്ടനിലെ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ പങ്കുചേരും എന്നാണ് അറിയാൻ കഴിയുന്നത്. വി. കെ മുരളീധരൻ, ശാന്ത മുരളീധരൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.