മെഗാസ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരൻപ് റിലീസ് ആവുന്നത് കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. തങ്കമീങ്കൾ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‍കാരം കരസ്ഥമാക്കിയ തമിഴ് സംവിധായകൻ റാം ഒരുക്കിയ പേരൻപിന് ഗംഭീര പ്രീവ്യൂ റിപ്പോർട്ടുകൾ ആണ് കിട്ടിയത്. ഇത് കൂടാതെ റോട്ടർഡാം ചലച്ചിത്രമേള, ഷാങ്ങ്ഹായ് ചലച്ചിത്രമേള എന്നിവിടങ്ങൾ നിന്ന് മികച്ച നിരൂപക- പ്രേക്ഷക പ്രശംസയും ഈ ചിത്രം നേടിയെടുത്തിരുന്നു. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റി ഗംഭീര അഭിപ്രായം ആണ് പുറത്തു വരുന്നത്. വിദേശത്തു ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുന്ന അമുദൻ എന്ന ഒരു അച്ഛന്റെ കഥാപാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യ വന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് ആയിരുന്നു ഈ ചിത്രം റിലീസ് തീരുമാനിച്ചത്.
എന്നാൽ പിന്നീട് സെപ്റ്റംബർ 28 ലേക്ക് പേരൻപിന്റെ റിലീസ് മാറ്റി എന്ന് വാർത്തകൾ വന്നു. മണി രത്‌നം ചിത്രമായ ചെക്കാ ചിവന്ത വാനം അടക്കമുള്ള വമ്പൻ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന അതേ ദിവസം പേരന്പ് പോലെ ഒരു റിയലിസ്റ്റിക് ഓഫ്‌ബീറ്റ് ചിത്രം റിലീസ് ചെയ്യാൻ സാധ്യതയില്ല. അതുകൊണ്ടു തന്നെ ഇനി ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസത്തിലാണ് പേരന്പ് റിലീസ് ചെയ്യാൻ സാധ്യതയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശ്രീ രാജലക്ഷ്മി ഫിലിമ്സിന്റെ ബാനറിൽ പി എൽ തേനപ്പൻ നിർമ്മിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഞ്ജലി, സുരാജ് വെഞ്ഞാറമൂട്, ബേബി സാധന, സമുദ്രക്കനി എന്നിവരും അഭിനയിച്ചിട്ടുണ്ട്. യുവാൻ ശങ്കർ രാജ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചത് ശ്രീകർ പ്രസാദ് ആണ്. ഇതുവരെ ഈ ചിത്രത്തിന്റേതായി പുറത്തു വന്ന ടീസറുകൾക്കും ഗാനത്തിനുമെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാവും പേരൻപ് എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.