മെഗാസ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരൻപ് റിലീസ് ആവുന്നത് കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും. ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ ഒരുക്കിയ റാം സംവിധാനം ചെയ്ത ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. റിലീസിന് മുൻപേ തന്നെ ഇന്റർനാഷണൽഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു ഏറെ അഭിനന്ദനം നേടിയ ചിത്രമാണ് പേരൻപ്. മമ്മൂട്ടിയുടേയും സാധന എന്ന നടിയുടെയും ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ സവിശേഷത എന്നാണ് ചിത്രം കണ്ട പലരുടെയും അഭിപ്രായം. ഈ ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രം നാല്പത്തിയൊമ്പതാമത് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
നാല് തമിഴ് ചിത്രങ്ങൾ ആണ് ഇത്തവണ ഇന്ത്യൻ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക. അതിലൊന്ന് പേരൻപ് ആയിരിക്കും. ഇതിനു മുൻപ് റോട്ടർഡാം ചലച്ചിത്രമേള, ഷാങ്ങ്ഹായ് ചലച്ചിത്രമേള എന്നിവിടങ്ങളിൽ നിന്ന് മികച്ച നിരൂപക- പ്രേക്ഷക പ്രശംസ ഈ ചിത്രം നേടിയെടുത്തിരുന്നു. വിദേശത്തു ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുന്ന അമുദൻ എന്ന ഒരു അച്ഛന്റെ കഥാപാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീ രാജലക്ഷ്മി ഫിലിമ്സിന്റെ ബാനറിൽ പി എൽ തേനപ്പൻ നിർമ്മിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഞ്ജലി, സുരാജ് വെഞ്ഞാറമൂട്, ബേബി സാധന, സമുദ്രക്കനി എന്നിവരും അഭിനയിച്ചിട്ടുണ്ട്. യുവാൻ ശങ്കർ രാജ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചത് ശ്രീകർ പ്രസാദ് ആണ്. ഒരു അച്ഛനും സുഖമില്ലാത്ത അദ്ദേഹത്തിന്റെ മകളും തമ്മിലുള്ള ആത്മ ബന്ധമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.