മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി ഈ വർഷം തീയേറ്ററുകളിൽ എത്തിയ മലയാള ചിത്രമാണ് വൺ. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീമും നിർമ്മിച്ചത് ഇച്ചായീസ് പ്രൊഡക്ഷന്സും ആണ്. മമ്മൂട്ടിയോടൊപ്പം ഒരു വമ്പൻ താരനിര തന്നെ അണിനിരന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ഒരുക്കിയത്. കടക്കൽ ചന്ദ്രൻ എന്ന് പേരുള്ള കേരളാ മുഖ്യമന്ത്രി ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചത്. തീയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സിൽ ഈ ചിത്രം റിലീസ് ചെയ്തപ്പോൾ അന്യ ഭാഷാ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഏതായാലും ഇപ്പോൾ ഈ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ പോവുകയാണ് എന്നും അടുത്ത വർഷം ഹിന്ദി റീമേക് പുറത്തു വരുമെന്നുള്ള വിവരങ്ങളുമാണ് ലഭിക്കുന്നത്. പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാതാവ് ആയ ബോണി കപൂർ ആണ് ഈ ചിത്രത്തിന്റെ റീമേക് അവകാശം വാങ്ങിച്ചിരിക്കുന്നതു എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇപ്പോൾ തമിഴിലും തെലുങ്കിലും എല്ലാം സിനിമകൾ നിർമ്മിക്കുന്ന ബോണി കപൂർ, ഈ ചിത്രം ചിലപ്പോൾ തമിഴ്- തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്യാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. തല അജിത് നായകനാവുന്ന എച് വിനോദ് ചിത്രം വാലിമയ് ആണ് ഇപ്പോൾ ബോണി കപൂർ നിർമ്മിക്കുന്ന ചിത്രം. ഇത് കൂടാതെ അജിത് നായകനാവുന്ന അടുത്ത ചിത്രവും ബോണി കപൂർ ആവും നിർമ്മിക്കുക എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. മലയാളത്തിൽ വൺ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ജോജു ജോർജ്, മുരളി ഗോപി എന്നിവരും പ്രത്യക്ഷപ്പെട്ടിരുന്നു
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.