മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ പുതിയ ചിത്രമായ വണ്ണിന്റെ ആദ്യ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ടീസർ നാളെയെത്തുകയാണ്. ഇന്ന് സോഷ്യൽ മീഡിയ ഭരിച്ചത് മോഹൻലാലിന്റെ മരക്കാർ ട്രെയ്‌ലറാണെങ്കിൽ നാളെ സോഷ്യൽ മീഡിയ ഭരിക്കാൻ പോകുന്നത് വൺ ടീസർ ആയിരിക്കുമെന്നാണ് ആരാധകരുടേയും സിനിമാ പ്രേമികളുടേയും പ്രതീക്ഷ. ബോബി- സഞ്ജയ് ടീം രചിച്ചു ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് വിശ്വനാഥാണ്. മമ്മൂട്ടിയുടെ കിടിലൻ ഡയലോഗുകളായിരുന്നു ആദ്യ ടീസറിന്റെ സവിശേഷത. രണ്ടാം ടീസറിലും മമ്മൂട്ടി എന്ന നടന്റെ കിടിലൻ രംഗങ്ങൾ കാണുമെന്നു തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. കടക്കൽ ചന്ദ്രനെന്നു പേരുള്ള കേരളാ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
മമ്മൂട്ടിയെ കൂടാതെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിലെ മറ്റഭിനേതാക്കൾ ജോജു ജോര്‍ജ്, നിമിഷ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്രമേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ എന്നിവരാണ്. ഗോപി സുന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വൈദി സോമസുന്ദരമാണ്. ഒരു പൊളിറ്റിക്കൽ ഡ്രാമയായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകളെന്നിവ തരുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.