പോക്കിരിരാജ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മധുര രാജ ഉദയ്കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു മാസ്സ്- കോമഡി എന്റർട്ടയിനർ രൂപത്തിലാ ണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വരവേൽപ്പ് ലഭിച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് മധുര രാജ. ആദ്യ ദിനം വമ്പൻ കളക്ഷൻ നേടിയ ചിത്രം പിന്നീട് നിറഞ്ഞ സദസ്സിൽ തന്നെയായിരുന്നു പ്രദർശനം തുടർന്നത്. യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം 25 ദിവസം കേരളത്തിൽ വിജയകരമായി പ്രദർശനം പൂർത്തിയാക്കിയിരിക്കുകയാണ്.
10 ദിവസം കൊണ്ട് തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ സ്ഥാനം ഉറപ്പിച്ചുവെന്ന് അണിയറ പ്രവത്തകർ അറിയിച്ചിരുന്നു .പുതിയ റിലീസുകൾ കേരള ബോക്സ് ഓഫീസിൽ പിന്നീട് ഉണ്ടായെങ്കിലും തീയറ്ററുകൾ നിലനിർത്തി രാജ ട്രിപ്പിൾ സ്‌ട്രോങ്ങാണെന്ന് തെളിയിച്ചിയിരിക്കുകയാണ്. കേരളത്തിലെ തന്നെ പല സ്ഥലങ്ങളിൽ എക്സ്ട്രാ ഷോസും നാലാം വാരത്തിൽ കളിക്കുന്നത് ചിത്രത്തിന്റെ വലിയ വിജയത്തെ സൂചിപ്പിക്കുന്നു. തമിഴ് നടൻ ജയ്യും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മഹിമ നമ്പ്യാർ, അനുശ്രീ, ഷംന കാസിം, അന്ന രാജൻ തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായി വേഷമിടുന്നത്. രാജ മൂന്നാം ഭാഗമുണ്ടാവുമെന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.