മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമി രചിച്ച, കെ മധു സംവിധാനം ചെയ്ത സിബിഐ സീരീസിലെ ചിത്രങ്ങൾ കേരളത്തിൽ വളരെയധികം പോപ്പുലർ ആണ്. അതിലെ അഞ്ചാമത്തെ ചിത്രമായ സിബിഐ 5 ഈ മാസം അവസാനം ഷൂട്ടിംഗ് ആരംഭിക്കും. അടുത്ത മാസം പത്തിന് ശേഷമായിരിക്കും മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്യുക. ഈ സീരിസിലെ അവസാന ചിത്രമായിരിക്കും ഇതെന്നും സൂചനയുണ്ട്. സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കാൻ പോകുന്നത്. ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന പ്രത്യേക കൊലപാതക രീതിയെ അടിസ്ഥാനമാക്കി ഒരുക്കിയ കഥയാണ് ഈ അഞ്ചാം ഭാഗത്തിൽ എന്നാണ് രചയിതാവ് എസ് എൻ സ്വാമി പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെ മമ്മൂട്ടി ഉൾപ്പെടുന്ന സിബിഐ ടീം നു ഈ ചിത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടെന്നും വാർത്തകൾ വരുന്നുണ്ട്. സേതുരാമയ്യർക്കു സഹായികൾ ആയി ഒരു പുതിയ ടീം വരികയാണ് എന്നും അതിൽ രണ്ടു പേര് സ്ത്രീ കഥാപാത്രങ്ങൾ ആണെന്നും വാർത്തകൾ വരുന്നുണ്ട്.
മമ്മൂട്ടിക്കൊപ്പം രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത് എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ എന്ന് സൂചനയുണ്ട്. ഇവരെ കൂടാതെ സൗബിൻ ഷാഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടെന്നും വാർത്തകൾ പറയുന്നു. ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനമൊരുക്കുന്നത് പുതുതലമുറയിലെ ശ്രദ്ധേയനായ ജേക്സ് ബിജോയ് ആണ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയാണ് ഈ സീരീസിലെ 4 ഭാഗങ്ങൾ. അതിൽ തന്നെ ഒന്നും മൂന്നും ഭാഗങ്ങൾ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. അഖിൽ ജോർജാണ് സിബിഐ അഞ്ചാം ഭാഗത്തിന് ക്യാമറ ചലിപ്പിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.