ഈ കൊല്ലം ഓണത്തിന് എത്തുന്ന മമ്മൂട്ടി ചിത്രമാണ് സേതു സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗ്. ഹരി എന്ന നാടൻ കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് മൂന്ന് നായികമാർ ആണുള്ളത്. അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം എന്നിവരാണ് ഈ വേഷങ്ങൾ ചെയ്യുന്നത്. മമ്മൂട്ടിയും മൂന്ന് നായികമാരുമൊത്തുമുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റർ സിനിമാ പ്രേമികൾക്കിടയിലും ആരാധകരുടെ ഇടയിലും ഇപ്പോൾ തരംഗമായി മാറുകയാണ്. സത്യം പറഞ്ഞാൽ യുവ നായികമാർക്കിടയിൽ അവരേക്കാളും മിന്നി തിളങ്ങിയാണ് മമ്മൂട്ടി നില്കുന്നത്. കാരണം അദ്ദേഹത്തിന്റെ സൗന്ദര്യത്തിനു മുന്നിൽ മൂന്നു നായികമാരും നിക്ഷ്പ്രഭരായി പോയി എന്ന് തന്നെ പറയാം. ഏതായാലും മമ്മൂട്ടി അവരോടൊപ്പം നിൽക്കുന്ന പുതിയ പോസ്റ്റർ വളരെ മനോഹരമാണ് എന്ന് പറയാതെ വയ്യ. ഈ പ്രായത്തിലും ഒരു ചെറുപ്പക്കാരനെ പോലെ എനെർജെറ്റിക് ആയ ശരീര ഭാഷയാണ് അദ്ദേഹത്തിന്റെ അഴക്.
സേതു ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചതും അദ്ദേഹം തന്നെയാണ്. വളരെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അനന്താ വിഷന്റെ ബാനറിൽ മുരളീധരനും ശാന്താ മുരളീധരനും ചേർന്നാണ്. മമ്മൂട്ടിയോടൊപ്പം സണ്ണി വെയ്ൻ , ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം , ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ദിഖ്, നെടുമുടി വേണു, സോഹൻ സീനുലാല് തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് പ്രദീപ് നായരും സംഗീതം പകർന്നിരിക്കുന്നത് ശ്രീനാഥും ആണ്.
ഈ ചിത്രത്തിന്റെ ഓരോ പോസ്റ്ററുകൾക്കും വലിയ സ്വീകരണം ആണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ടീസറും മികച്ച അഭിപ്രായം നേടിയെടുത്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഒരു കുട്ടനാടൻ ബ്ലോഗിന്റെ ഓഡിയോ ലോഞ്ച് നടന്നത്. വരുന്ന ഓഗസ്റ്റ് ഇരുപത്തതിനാലിനു ഈ ചിത്രം തീയേറ്ററുകളിൽ എത്തും. മമ്മൂട്ടിയുടെ ഈ വർഷത്തെ അഞ്ചാമത്തെ റിലീസ് ആണ് ഈ ചിത്രം.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.