Mammootty shares to Balachandran Chullikkadu about his concerns on current issues
മെഗാ സ്റ്റാർ മമ്മൂട്ടി പ്രശസ്ത കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടുമായി നടത്തിയ ഒരു സംഭാഷണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാട് അയച്ച ഒരു വാട്സാപ്പ് മെസ്സേജ് ആണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ തനിക്കു ജോലി എന്നും മമ്മുട്ടിയാണ് ആ ചിത്രത്തിലെ നായകൻ എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നു. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന മമ്മൂട്ടി ഇടയ്ക്ക് നിശ്ശബ്ദനായി, ചിന്താമഗ്നനായി തന്നെ അരികിലേക്ക് വിളിച്ചു സംസാരിച്ച കാര്യം ആണ് ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നത്.. ശബ്ദം അമർത്തി അദ്ദേഹം ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ചോദിച്ചത് സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ് അല്ലേടാ എന്നായിരുന്നു.
അതേയെന്നു ഭാരപ്പെട്ട് മറുപടി പറഞ്ഞ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നത് തങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി മാറി എന്നാണ്. കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി എന്ന് പറഞ്ഞു കൊണ്ട് ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴിൽ, കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പിനെയും ബാലചന്ദ്രൻ ചുള്ളിക്കാട് വിവരിക്കുന്നു. അതിനു ശേഷമാണ് തന്നെ നോക്കി വിഷാദം നിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ച കാര്യം ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നത്. ” പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?” എന്നാണ് മമ്മൂട്ടി ചോദിച്ചത്. ഇപ്പോൾ കേരളത്തിൽ നടക്കുന്ന സാമൂഹികവും മതപരവുമായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ആണ് മമ്മൂട്ടി ഇത് പറയുന്നത് എന്നതാണ് ഈ വാക്കുകളെ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം ആക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.