ഇന്നലെയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് റിലീസ് ചെയ്ത ഈ ട്രൈലെർ അതിഗംഭീര പ്രേക്ഷക പ്രതികരണം നേടി സൂപ്പർ ഹിറ്റായിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്ന ഈ ട്രൈലെർ ഇതിനോടകം രണ്ടു മില്യണിൽ കൂടുതൽ കാഴ്ചക്കാരെയും നേടിക്കഴിഞ്ഞു. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയും ഇന്നലെ ഈ ട്രൈലെർ പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കു വെച്ചിരുന്നു. തന്റെ പ്രീയപ്പെട്ട ലാലുവിനും ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ആശംസകൾ അറിയിച്ചു കൊണ്ടാണ് മമ്മൂട്ടി ഈ ട്രൈലെർ പങ്കു വെച്ചത്. മമ്മൂട്ടിക്ക് പുറമെ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ, കന്നഡ സൂപ്പർ താരം കിച്ച സുദീപ് എന്നിവരും ഈ ട്രൈലെർ പങ്കു വെച്ചു. തന്റെ ഏറ്റവും പ്രീയപ്പെട്ട നടന്മാരിൽ ഒരാളാണ് മോഹൻലാൽ സർ എന്നും, അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ട്രൈലെർ പങ്കു വെക്കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ് എന്നും പറഞ്ഞു കൊണ്ടാണ് കിച്ച സുദീപ് ആറാട്ട് ട്രൈലെർ പങ്കു വെച്ചത്.
എ ആർ റഹ്മാൻ ആവട്ടെ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ചിട്ടും ഉണ്ട്. ആദ്യമായാണ് എ ആർ റഹ്മാൻ ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. അദ്ദേഹം ആദ്യമായി സംഗീതം നൽകിയ മലയാള ചിത്രവും മോഹൻലാൽ നായകനായ യോദ്ധ ആയിരുന്നു. ഉദയ കൃഷ്ണ രചിച്ചു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന. ഒരു പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം ഇന്ന് മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ആഘോഷിച്ചു കാണാവുന്ന, റിയലസ്റ്റിക് അല്ലാത്ത, ആക്ഷനും കോമെടിയും നിറഞ്ഞ ഒരു പക്കാ മാസ്സ് ചിത്രം എന്ന ലേബലിൽ ആണ് ബി ഉണ്ണികൃഷ്ണൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.