സൂപ്പർ താരങ്ങൾ അഭിനയത്തിനു പുറമേ സിനിമയിലെ മറ്റു മേഖലയിലേക്കും ചുവടുവയ്ക്കുന്ന കാലമാണിത്. നടൻ പൃഥ്വിരാജ് ലൂസിഫർ എന്ന ചിത്രം ഒരുക്കിയതും മോഹൻലാൽ ബാറോസ് എന്ന ബ്രഹ്മാണ്ട ചിത്രം സംവിധാനം ചെയ്യാൻ പോകുന്നതും മലയാള സിനിമയിലെ നടപ്പ് രീതികൾക്ക് വിപരീതമാണ്. മുഖ്യധാരാ നടന്മാർ ഇത്തരത്തിൽ മറ്റു മേഖലയിലും പരീക്ഷണം നടത്തുമ്പോൾ സിനിമയിൽ അഭിനയം അല്ലാതെ മറ്റേതെങ്കിലും മേഖലയിലേക്ക് തിരിയാൻ താല്പര്യമുണ്ടോ എന്ന ചോദ്യം മമ്മൂട്ടി നേരിടാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അത്തരത്തിലുള്ള ചോദ്യങ്ങൾക്ക് തന്റെ സ്വതസിദ്ധ ശൈലിയിൽ മമ്മൂട്ടി വീണ്ടും മറുപടി നൽകിയിരിക്കുകയാണ്. നവാഗതനായ സംവിധായകൻ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലെ പ്രചരണാർത്ഥം സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് മമ്മൂട്ടി സിനിമയിലെ തന്റെ മറ്റ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. മമ്മൂട്ടിയെ കൂടാതെ മഞ്ജുവാര്യർ, സംവിധായകൻ ജോഫിൻ ടി ചാക്കോ, ബി.ഉണ്ണി കൃഷ്ണൻ, ആന്റ്റോ ജോസഫ് എന്നിവരും പങ്കെടുത്ത പത്രസമ്മേളനത്തിൽ മമ്മൂട്ടി തന്റെ വരാനിരിക്കുന്ന പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും പങ്കുവച്ചു.
ദി പ്രീസ്റ്റ്, ഭീഷ്മപർവ്വം, പുഴു തുടങ്ങിയ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പറയുമ്പോഴാണ് അഭിനയം അല്ലാതെ മറ്റേതെങ്കിലും മേഖലയിലേക്ക് തിരിയാൻ താല്പര്യമുണ്ടോയെന്ന് മാധ്യമ പ്രവർത്തകൻ ചോദിക്കുന്നത്. എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല. അത് ആദ്യം നേരെ ആവട്ടെ, എന്നിട്ട് സംവിധാനവും ബാക്കിയുള്ള കാര്യങ്ങളുമൊക്കെ നോക്കാം എന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. മുമ്പ് നിരവധി തവണയും മമ്മൂട്ടി ഇത്തരത്തിലുള്ള ചോദ്യം നേരിട്ടിട്ടുണ്ട്. അപ്പോഴെല്ലാം അദ്ദേഹം നൽകിയ മറുപടിക്ക് സമാനമാണ് ഇപ്പോഴും നൽകിയിട്ടുള്ളത്. നിലവിൽ അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവം എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രത്തിലാവും അഭിനയിക്കുക എന്നും മമ്മൂട്ടി പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. നടി പാർവതി തിരുവോത്ത് ആണ് പുഴുവിൽ നായികയായി എത്തുന്നത്. പാർവതി ആദ്യമായിട്ടാണ് ഒരു മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ മമ്മൂട്ടി ആദ്യമായി ഒരു സ്ത്രീ സംവിധായികയുടെ ചിത്രത്തിൽ അഭിനയിക്കുന്നു പ്രത്യേകതയും ഉണ്ട്.
ഫോട്ടോ കടപ്പാട്: SHAMON SALIM
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.