മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ചു പൂർത്തിയാക്കിയ ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5: ദി ബ്രെയിൻ. എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കുന്ന സിബിഐ സീരീസിലെ അഞ്ചാം ഭാഗം ആണിത്. ഈദ് റിലീസ് ആയി ഏപ്രിൽ അവസാനം റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്, ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് എന്നിവ കുറച്ചു നാൾ മുൻപാണ് നടന്നത്. ഈ ചിത്രത്തിൽ പ്രേക്ഷകരുടെ പ്രീയപ്പെട്ട സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ ആയാണ് മമ്മൂട്ടി എത്തുന്നത്. ഇപ്പോഴിതാ സേതുരാമയ്യർ ആയുള്ള കിടിലൻ ലുക്കിൽ മമ്മൂട്ടിയുടെ പുതിയ സ്റ്റിൽ വന്നിരിക്കുകയാണ്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കുറി തൊട്ടു, മുടി പുറകോട്ടു ചീകി വെച്ച്, കൈകൾ പുറകിൽ കെട്ടി ഉള്ള സേതുരാമയ്യരുടെ ക്ലാസിക് പോസിൽ ഉള്ള ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രം സംവിധായകൻ കെ മധുവും സ്വർഗ്ഗചിത്ര അപ്പച്ചനും ചേർന്നാണ് നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അഖിൽ ജോര്ജും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.