മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന സിബിഐ 5 ദി ബ്രെയിൻ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം ഏപ്രിൽ അവസാനം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് ലോഞ്ച് മോഷൻ പോസ്റ്റർ, ചില ലൊക്കേഷൻ സ്റ്റില്ലുകൾ എന്നിവ വൈറൽ ആയിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ പുതുപുത്തൻ പോസ്റ്ററുകൾ ആണ് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി തന്നെയാണ് ഈ പോസ്റ്ററുകൾ പങ്കു വെക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പങ്കു വെച്ച സേതുരാമയ്യർ ലുക്കിൽ ഉള്ള പോസ്റ്റർ ഇപ്പോൾ വൻ ഹിറ്റാണ്. സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനായ സിബിഐ ഓഫീസറുടെ, ജനമനസ്സിലുള്ള ആ ഐകോണിക് പോസിൽ ആണ് ഈ പോസ്റ്ററിൽ മമ്മൂട്ടിയെ കാണാൻ സാധിക്കുക. കൈ പുറകിൽ കെട്ടി, കുറിയും തൊട്ടു നടന്നു വരുന്ന സേതുരാമയ്യരെ ഒരിക്കൽ കൂടെ വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇത് ഈ ചിത്രത്തിന്റെ അവസാന ഭാഗം ആയിരിക്കും എന്നാണ് സൂചന.
ദി ബ്രെയിൻ ഈസ് ബാക്ക് എന്നാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്ന ക്യാപ്‌ഷൻ. രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ഈ ചിത്രത്തിൽ എത്തുന്നുണ്ട്. കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചത് എസ് എൻ സ്വാമി ആണ്. സംവിധായകൻ കെ മധുവും സ്വർഗ്ഗചിത്ര അപ്പച്ചനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അഖിൽ ജോർജ്, സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് എന്നിവരാണ്.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ "പടക്കളം" എന്ന ചിത്രത്തിന്റെ റിലീസ്…
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലി യുടെ റിലീസ്…
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റകൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം…
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ്…
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…
This website uses cookies.