2007ലെ മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മായാവി. റാഫി മെക്കാർട്ടിന്റെ തിരക്കഥയിൽ ഷാഫിയാണ് ചിത്രം സംവിധാനം ചെയ്തത്. 17 കോടിയോളമാണ് മായാവി അന്ന് ബോക്സോഫീസിൽ വാരികൂട്ടിയത്. തട്ടിപ്പുകാരനായ മഹിയെയും ടീമിനെയും ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
വീണ്ടും മായാവി ടീം ഒന്നിക്കുകയാണ്. പക്ഷേ മായാവിയുടെ രണ്ടാം ഭാഗമായല്ല ചിത്രം ഒരുങ്ങുന്നത്. റാഫിയുടെ തിരക്കഥയിൽ ഷാഫി തന്നെയാണ് ചിത്രമൊരുക്കുന്നത്. മായാവി നിർമ്മിച്ച വൈശാഖ രാജൻ തന്നെയാണ് പുതിയ ചിത്രവും ഒരുക്കുന്നത്.
പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രവും നിർമ്മിക്കുന്നത് വൈശാഖ രാജനാണ്. നിവിൻ പോളിയാണ് ചിത്രത്തിൽ നായകൻ ആകുന്നത്.
ആക്ഷൻ ഹീറോ ബിജുവിന്റെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം നിവിൻ പോളി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.