മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് ചിത്രമായ ലുസിഫെർ മാർച്ചു 28 ന് റീലീസ് ചെയ്യാൻ പോവുകയാണ്. ചിത്രത്തിൻറെ ട്രയ്ലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്. ലുസിഫെറിന്റെ പ്രമോഷന്റെ ഭാഗമായി മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫിലും എത്തിയിരുന്നു. അവിടെ വെച്ചു കൈരളി ടിവിയുടെ ഒരു സ്റ്റേജ് പ്രോഗ്രാമിലും ലുസിഫെർ ടീം പങ്കെടുത്തു. മമ്മൂട്ടിയും ആ പ്രോഗ്രാമിൽ അതിഥി ആയി എത്തിയിരുന്നു. അവിടെ വെച്ചു പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യവും അതിനു മമ്മൂട്ടി പറഞ്ഞ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
റിലീസിനു മുൻപ് തന്നെ തന്റെ ആദ്യ സംവിധാന സംരംഭമായ ലുസിഫെർ കാണണം എന്ന് താൻ ആവശ്യപ്പെട്ടത് മമ്മുക്കയോട് മാത്രം ആണെന്നും മമ്മുക്ക ചിത്രം കാണും എന്നാണ് തന്റെ പ്രതീക്ഷ എന്നും പൃഥ്വിരാജ് പറയുന്നു. താൻ ചിത്രം കാണും എന്നു മമ്മൂട്ടി തലയാട്ടി കൊണ്ട് മറുപടി പറയുകയും ചെയ്തു. ചിത്രം ഇഷ്ട്ടപ്പെട്ടാൽ തനിക്ക് ഒരു ഡേറ്റ് നൽകണം എന്നും പൃഥ്വി പറഞ്ഞപ്പോൾ ഡേറ്റ് ഒക്കെ എപ്പോഴേ നൽകി എന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ വിഷു ചിത്രമായ മധുര രാജയും വലിയ വിജയം ആയി മാറട്ടെ എന്നു മോഹൻലാലും ആശംസിച്ചു. മമ്മുക്ക ലുസിഫെർ ചിത്രത്തെ കുറിച്ചു സ്റ്റേജിൽ പറഞ്ഞ വാക്കുകൾ ആണ് ഈ ചിത്രത്തെ കുറിച്ചു താൻ കേട്ട ഏറ്റവും നല്ല വാക്കുകൾ എന്നും പൃഥ്വിരാജ് പറയുന്നു. ഏതായാലും മോഹൻലാലും മമ്മൂട്ടിയും വമ്പൻ ചിത്രങ്ങളുമായി എത്തുമ്പോൾ ഈ വെക്കേഷൻ കാലം മലയാള സിനിമക്ക് വലിയ വിജയങ്ങൾ തന്നെ സമ്മാനിക്കും എന്നു കരുതാം.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.