മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിക്കാൻ പോകുന്ന പുതിയ ചിത്രം ഈ വരുന്ന ഒക്ടോബർ 20 മുതൽ ചിത്രീകരണം ആരംഭിക്കുകയാണ്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ അരങ്ങേറി പ്രശസ്‌തനായ സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. താൽക്കാലികമായി വൺ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ കേരളാ മുഖ്യമന്ത്രി ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത് എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. പ്രശസ്ത രചയിതാക്കളായ ബോബി- സഞ്ജയ് ടീം രചിച്ചിരിക്കുന്ന ഈ പൊളിറ്റിക്കൽ ഡ്രാമയിൽ മമ്മൂട്ടിക്കൊപ്പം വലിയ താര നിര ആണ് അണിനിരക്കുന്നത് എന്നതും വലിയ വാർത്ത ആയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ സിനിമ ചർച്ച ആവുന്നത് മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടൊപ്പമുള്ള മമ്മൂട്ടിയുടെ ഒരു സെൽഫിയുടെ പേരിലാണ്.
ഉമ്മൻ ചാണ്ടിയുടെ ജീവിതവും മുഖ്യമന്ത്രി എന്ന നിലയിലുള്ള അനുഭവങ്ങളുമായി ഈ ചിത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഒരു വിഭാഗം സിനിമാ പ്രേമികൾ ചോദിക്കുന്നത് എങ്കിൽ ഈ സിനിമയിൽ പറയാൻ പോകുന്ന രാഷ്ട്രീയം കേരളാ രാഷ്ട്രീയത്തിൽ എന്തെങ്കിലും ചലനങ്ങൾ സൃഷ്ടിക്കുമോ എന്ന ആകാംക്ഷയിൽ ആണ് മറ്റൊരു കൂട്ടർ. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും ഏറെ അടുപ്പം പുലർത്തുന്ന വ്യക്തി ആണ് മമ്മൂട്ടി. മാത്രമല്ല പാർട്ടി ചാനൽ ആയ കൈരളിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ കോൺഗ്രസ് രാഷ്ട്രീയത്തെ പുകഴ്ത്തുന്ന ഒരു സിനിമ ആവില്ല ഈ പുതിയ ചിത്രം എന്നും ഇന്ന് രാജ്യത്തു നില നിൽക്കുന്ന രാഷ്ട്രീയ അവസ്ഥയുടെ പ്രതിഫലനമാകും വണ്ണിലൂടെ ആവിഷ്കരിക്കുക എന്നും ചിലരെങ്കിലും കരുതുന്നു.
ഏതായാലും ചിത്രീകരണം തുടങ്ങുന്നതിനു മുൻപ് തന്നെ ഈ ചിത്രം പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചയായി കഴിഞ്ഞു. മമ്മൂട്ടിക്ക് ഒപ്പം മാത്യു തോമസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ജോജു ജോർജ്, മുരളി ഗോപി, ശ്രീനിവാസൻ, രഞ്ജി പണിക്കർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടെന്നാണ് സൂചന. ഇച്ഛായീസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ജൂണിൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.