മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം മികച്ച വിജയം നേടി ഇപ്പോൾ തീയേറ്ററുകളിൽ മുന്നേറുകയാണ്. അമൽ നീരദ് ഒരുക്കിയ ഈ ചിത്രം മമ്മൂട്ടി ആരാധകർക്ക് ഏറെ ആവേശം നൽകുന്നുണ്ട്. ഇവർ ബിഗ് ബി എന്ന ചിത്രത്തിന് ശേഷം ചെയ്യാനിരുന്നത് അതിന്റെ രണ്ടാം ഭാഗമായ ബിലാൽ ആണ്. എന്നാൽ അഞ്ചു വർഷത്തോളം മുൻപ് പ്രഖ്യാപിച്ച ആ ചിത്രം ഇതുവരെ നടന്നിട്ടില്ല. കോവിഡ് പ്രതിസന്ധി കൂടി ആയതോടെ ആ ചിത്രം പിന്നെയും മുന്നോട്ടു നീട്ടി വെക്കേണ്ട സാഹചര്യം വന്നതോടെയാണ് ഭീഷ്മ പർവ്വം എന്ന ചിത്രത്തിനായി അമൽ നീരദ്- മമ്മൂട്ടി ടീം ഒരുമിച്ചത്. ഏതായാലും ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞു മുന്നോട്ടു വന്നിരിക്കുകയാണ് മമ്മൂട്ടി. അതിനു മറുപടി പറയുന്ന ആരാധകർ സൂചിപ്പിക്കുന്നത്, അടുത്തത് തങ്ങൾ ഇനി കാത്തിരിക്കുന്നത് ഇതേ കൂട്ടുകെട്ടിൽ നിന്നുള്ള ബിലാൽ എന്ന ചിത്രത്തിനാണ് എന്നാണ്.
അമൽ നീരദ് നിർമ്മാണം നിർവഹിക്കുകയും കൂടി ചെയ്ത ഭീഷ്മ പർവ്വം, രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് സുഷിന് ശ്യാമും കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും ആണ്.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
This website uses cookies.