ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ മലയാളികൾ ഏറ്റവും കൂടുതൽ ഷെയർ ചെയ്ത ഫോട്ടോ മറ്റൊന്നുമല്ല, മലയാളത്തിന്റെ താര രാജാക്കന്മാർ ആയ മോഹൻലാലും മമ്മൂട്ടിയും മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രമാണത്. മെഗാ സ്റ്റാർ മമ്മൂട്ടി ആണ് ഈ ചിത്രം തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പങ്കു വെച്ചത്. പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ആദി എന്ന ചിത്രത്തിന് വിജയാശംസ നേർന്നു കൊണ്ട് മമ്മൂട്ടി പോസ്റ്റ് ചെയ്ത ഫോട്ടോ ആണത്. പ്രണവ് എന്ന ഞങ്ങളുടെ അപ്പു സിനിമയിലേക്ക് എത്തുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി തന്റെ ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്. പ്രണവ് തന്റെ സ്വന്തം മകനെ പോലെ ആണെന്നും തങ്ങളുടെ കണ്ണിന്റെ മുന്നിൽ കിടന്നു വളർന്ന കുട്ടിയാണ് അവൻ എന്നും മമ്മൂട്ടി പറയുന്നു. ഇന്ന് ഒരു മിടുക്കനായ ചെറുപ്പകാരനായി വളർന്ന പ്രണവ് തന്റെ പ്രതിഭാ വിലാസം കൊണ്ട് ഓരോ പ്രേക്ഷകരെയും ആനന്ദിപ്പിക്കും എന്നും മമ്മൂട്ടി പറയുന്നു.
പ്രണവിന്റെ ആദ്യ ചിത്രം ആദിക്ക് വിജയാശംസകൾ നേർന്ന മമ്മൂട്ടി അതോടൊപ്പം തന്റെ ഏറ്റവുമടുത്ത സുഹൃത്തും സഹോദര തുല്യനുമായ മോഹൻലാലിനും ഭാര്യ സുചിത്രക്കും ആശംസകൾ അറിയിച്ചു. മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ മറ്റൊരു ദൃഷ്ടാന്തം കൂടിയാണ് ഇന്നത്തെ മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. മുപ്പതിൽ അധികം വർഷങ്ങൾ ആയി ഒരുമിച്ചു ജോലി ചെയ്യുന്ന ഇരുവരും പരസ്പരം സഹോദര തുല്യർ ആയാണ് കാണുന്നത്. മമ്മൂട്ടിയുടെ കുടുംബാംഗങ്ങൾ മാത്രം അദ്ദേഹത്തെ വിളിക്കുന്ന പേര് ഉപയോഗിച്ച് അദ്ദേഹത്തെ വിളിക്കുന്ന സിനിമാ മേഖലയിൽ നിന്നുള്ള ഒരേ ഒരു വ്യക്തിയും മോഹൻലാൽ ആണ്.
അച്ഛന്മാരുടെ ഈ സൗഹൃദം മക്കൾ തമ്മിലും ഉണ്ട്. മമ്മൂട്ടിയുടെ മകൻ ദുൽകർ സൽമാന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് പ്രണവ് മോഹൻലാൽ. പ്രണവ് നായകൻ ആവുമെങ്കിൽ താൻ ഒരു സിനിമ സംവിധാനം ചെയ്യും എന്ന് ദുൽകർ വർഷങ്ങൾക്കു മുൻപേ പറഞ്ഞിട്ടുണ്ട്. അതുപോലെ സിനിമാ മേഖലയിൽ തനിക്കു ഏറ്റവും കൂടുതൽ അടുപ്പം ഉള്ള രണ്ടു പേര് മമ്മൂട്ടി അങ്കിളും ഇന്നസെന്റ് അങ്കിളും ആണെന്ന് പ്രണവും ഈ അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഇന്നലെ ആദി എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ നടന്നതും മമ്മൂട്ടിയുടെ വീട്ടിൽ വെച്ചാണ്. ജീത്തു ജോസഫ് ഒരുക്കിയ ഈ ചിത്രം ജനുവരി ഇരുപത്തിയാറിനു തീയേറ്ററുകളിൽ എത്തും.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.