മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം അടുത്ത മാസം ഇരുപത്തിയൊന്നാം തീയതി റിലീസിന് തയ്യാറെടുക്കുകയാണ്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാർ ആണ്. ശങ്കർ രാമകൃഷ്ണൻ ആണ് ഈ ചിത്രത്തിന്റെ അവലംബിത തിരക്കഥ രചിച്ചിരിക്കുന്നത്. അമ്പതു കോടി രൂപയോളം മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മാമാങ്കത്തിന്റെ ചരിത്രമാണ് പറയുന്നത്. ചാവേറുകളുടെ കഥ പറയുന്ന ഈചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത് മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ എന്നിവരാണ്. ആക്ഷൻ രംഗങ്ങളും യുദ്ധ രംഗങ്ങളും ഉള്ള ഒരു ഇമോഷണൽ ത്രില്ലർ ആണ് മാമാങ്കം എന്ന് സംവിധായകൻ എം പദ്മകുമാർ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മെഗാ സ്റ്റാർ മമ്മൂട്ടി പറഞ്ഞത് ഈ ചരിത്ര സിനിമ ഒരു ചരിത്രമായി മാറും എന്നാണ്.
ഇത്രയും വലിയ ചിത്രം ഒരുക്കാൻ മനസ്സ് കാണിച്ച വേണു കുന്നപ്പിള്ളിയെ ആണ് ആദ്യം അഭിനന്ദിക്കേണ്ടത് എന്ന് പറഞ്ഞ മമ്മൂട്ടി, സിനിമയോടുള്ള താല്പര്യം മൂലം ശ്രീ വേണു കുന്നപ്പിള്ളി കഴിഞ്ഞ രണ്ടു വർഷത്തോളമായി ഈ സിനിമയുടെ പുറകിൽ ആണെന്നും പറഞ്ഞു. വലിയ വലിയ സിനിമകളിൽ കാണുന്ന അത്ഭുത പ്രവർത്തികൾ ചെയ്യുന്ന കഥാപാത്രങ്ങൾ ഇതിൽ ഇല്ല എന്നും ഇതിന്റെ സെറ്റും, സംഗീത നൃത്ത രംഗങ്ങളും യുദ്ധവും ആക്ഷനും എല്ലാം വളരെ ക്ലാസിക് ആയ രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത് എന്നും മമ്മൂട്ടി പറയുന്നു. വി എഫ് എക്സ് പോലും വളരെ ചെറിയ രീതിയിൽ ആണ് മാമാങ്കത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നും കോടികൾ മുടക്കിയെടുത്ത ഒറിജിനൽ സെറ്റിൽ വളരെ ശ്രമകരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി.
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഈ ചിത്രത്തിന്റെ ഓർഗാനിക് രൂപം ആണെന്ന് പറഞ്ഞ മമ്മൂട്ടി മാമാങ്കം എന്ന ചിത്രം ഒരു പ്രതികാരത്തിന്റെ അല്ല ഒരുപാട് പ്രതികാരങ്ങളുടെ കഥയാണ് എന്നും വിശദീകരിക്കുന്നു. ചരിത്രത്തോട് നീതി പുലർത്തുന്നതിനൊപ്പം തന്നെ കാലിക പ്രസ്കതിയുള്ള കാര്യങ്ങളും ഈ ചിത്രം പറയുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു. ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത് അച്യുതൻ എന്ന ബാലതാരം അവതരിപ്പിക്കുന്ന കഥാപാത്രം ആണെന്നും തന്റെ കഥാപാത്രത്തിന്റെ പേര് ഈ ചിത്രത്തിൽ പറയുന്നില്ല എന്നും മമ്മൂട്ടി വെളിപ്പെടുത്തി. ഈ ചിത്രത്തിൽ ഒരുപാട് പ്രാധാന്യമുള്ള വേഷങ്ങൾ ആണ് ഉണ്ണി മുകുന്ദൻ, നായിക ആയെത്തിയ പ്രാചി എന്നിവരും ചെയ്തിരിക്കുന്നത് എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.