മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണവും ആയാണ് മാമാങ്കം എത്തുന്നത്. അതുമാത്രമല്ല മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നുമാണ് ഈ ചിത്രം. മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ ആണ് ഈ ചരിത്ര സിനിമയെ കാത്തിരിക്കുന്നത്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിച്ചത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ എന്നിവരും നിർണ്ണായകമായ വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായകൻ താൻ അല്ലെന്നും താനീ ചിത്രത്തിൽ ഒരു സഹതാരമാണ് എന്നുമുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. ചന്തുണ്ണി എന്ന കഥാപാത്രം ആയി എത്തുന്ന മാസ്റ്റർ അച്യുതൻ ആണ് ഈ ചിത്രത്തിലെ നായകൻ എന്നും മമ്മൂട്ടി പറയുന്നു.
നമ്മൾ സാധാരണയായി വിജയശ്രീലാളിതരാവുന്ന, ശത്രുക്കളെ കൊന്നൊടുക്കുന്ന നായകന്മാരെ അല്ലെങ്കിൽ അത്തരത്തിൽ ഉള്ള കഥകൾ ആണ് കാണാറ് എങ്കിൽ ഒരിക്കലും ജയിക്കാൻ സാധ്യത ഇല്ലാത്ത യുദ്ധത്തിന് ഇറങ്ങുന്ന അതിധീരന്മാരായ നായകന്മാരാണ് മാമാങ്കത്തിൽ ഉള്ളത് എന്നാണ് മമ്മൂട്ടി പറയുന്നത്. സ്വന്തം നാടിൻറെ, സ്വന്തം കുടുംബത്തിന്റെ സ്വന്തം ബന്ധു ജനങ്ങളുടെ ജീവന് വില പറഞ്ഞവരോട് പ്രതികാരം ചെയ്യാൻ പോകുന്ന ധീരന്മാരുടെ കഥയാണ് മാമാങ്കം പറയുന്നത് എന്നും മമ്മൂട്ടി പറയുന്നു.
അച്യുതൻ എന്ന് പറയുന്ന ഈ ചെറിയ കുട്ടിയാണ് ഈ സിനിമയിലെ യഥാർത്ഥ നായകൻ എന്നും ഈ കഥാപാത്രത്തിലൂടെ ആണ് ഈ സിനിമയുടെ കഥ നീങ്ങുന്നത് എന്നും ഈ കഥാപാത്രത്തിന് വേണ്ടിയാണു ഈ കഥ തന്നെ എന്നും മമ്മൂട്ടി പറയുന്നു. താനുൾപ്പെടെ ഉള്ള നടീനടന്മാരുടെ എല്ലാം കഥാപാത്രങ്ങൾ അച്യുതൻ അവതരിപ്പിക്കുന്ന ചന്തുണ്ണി എന്ന കഥാപാത്രത്തിന്റെ സപ്പോർട്ടിങ് കാരക്ടേഴ്‌സ് മാത്രം ആണെന്നും മമ്മൂട്ടി പറഞ്ഞു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.