അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റും ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സന്തോഷ് പണ്ഡിറ്റ്. പ്രൊമോഷൻ പരിപാടികളിലും അഭിമുഖങ്ങളിലും സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിലേക്ക് ഏറെ പേടിച്ചാണ് ചെന്നത്. അദ്ദേഹം തന്നോട് എങ്ങനെ പെരുമാറും എന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. മമ്മൂട്ടി സെറ്റിലെത്തുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ തന്റെ കൈയ്യും കാലും വിറച്ചു തുടങ്ങിയിരുന്നു. അദ്ദേഹം എത്തിയപ്പോൾ താൻ ഒരു ഭാഗത്തേക്ക് മാറിനിൽക്കുകയാണുണ്ടായതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
എന്നാൽ സെറ്റിലെത്തിയ മമ്മൂട്ടി ആദ്യം തിരക്കിയത് എന്നെ ആയിരുന്നു. സന്തോഷ് ജോയിന്‍ ചെയ്തില്ലേയെന്ന് ചോദിക്കുകയും ആളെ വിട്ട് വിളിപ്പിക്കുകയും ചെയ്‌തു. പേടി കൊണ്ടാണ് മാറി നിന്നതെന്ന് പറഞ്ഞപ്പോള്‍ പേടിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോയെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. താൻ സന്തോഷ് പണ്ഡിറ്റിന്റെ ആരാധകനാണെന്നും അഞ്ച് ലക്ഷം രൂപ മുടക്കി 35 ലക്ഷം നേടുന്ന ബുദ്ധിരാക്ഷസനല്ലേ താങ്കളെന്നും മമ്മൂട്ടി പറഞ്ഞതായി സന്തോഷ് പണ്ഡിറ്റ് പറയുന്നു. സിനിമയില്‍ എന്തിനാണ് ക്ലാപ് ബോര്‍ഡ് അടിക്കുന്നതെന്ന് പോലും അറിയാത്തവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും അവരോട് പോയി പണി നോക്കാന്‍ പറയെന്നുമുള്ള ഉപദേശം മമ്മൂട്ടി തനിക്ക് നൽകിയെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർക്കുന്നു.
പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥ എഴുതുന്ന ചിത്രമാണ് ‘മാസ്റ്റർ പീസ്’. കുഴപ്പക്കാരായ കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ടീസറിൽ കോളജ് വരാന്തയിലൂടെ സ്റ്റൈലിഷായിട്ടുള്ള എഡ്ഡിയുടെ നടത്തം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.