മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി പുതിയ സംവിധായകർക്കൊപ്പവും പുതിയ തലമുറയിലെ ചലച്ചിത്ര പ്രവർത്തകർക്കൊപ്പവും ജോലി ചെയ്യാൻ ഏറെ താല്പര്യം കാണിക്കുന്ന ആളാണ്. ഒട്ടേറെ പുതുമുഖ സംവിധായകരുടെ ആദ്യത്തെ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനായി വന്നിട്ടുള്ളതു. ഏകദേശം എഴുപതോളം പുതിയ സംവിധായകരെയാണ് നാല്പതോളം വർഷങ്ങൾ കൊണ്ട് മമ്മൂട്ടി മലയാള സിനിമയിലേക്ക് കൊണ്ട് വന്നതെന്നും അദ്ദേഹം തന്നെ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, താൻ പുതിയ സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ താല്പര്യം കാണിക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് മമ്മൂട്ടി. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹമിത് പറയുന്നത്. താൻ വന്ന കാലം മുതൽ ഒട്ടേറെ പുതിയ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും താൻ സിനിമയില്‍ വന്ന സമയത്ത് ഒരുപാട് പുതിയ സംവിധായകര്‍ കൂടി വന്നിരുന്നവെന്നും മമ്മൂട്ടി പറയുന്നു. താനൊക്കെ അന്നത്തെ ന്യൂ ജനെറേഷൻ നടന്മാരായതു കൊണ്ട്, അന്നത്തെ ന്യൂ ജനെറേഷൻ സംവിധായകരും തങ്ങളെയാണ് നായകൻമാരാക്കിയതെന്നാണ് മമ്മൂട്ടി വിശദീകരിക്കുന്നത്.
പുതിയ സംവിധായകർക്ക് എന്തെങ്കിലും ഒരു പുതിയ കാര്യം, ഏറ്റവും കുറഞ്ഞത് ഒരു തവണയെങ്കിലും പറയാൻ കാണുമെന്നും, അത് നമ്മള്‍ മുതലാക്കുന്നു എന്നതാണ് സത്യമെന്നും മമ്മൂട്ടി പറഞ്ഞു. ഇത് പുറത്തുപറയേണ്ട എന്ന് വിചാരിച്ചതാണെന്നും പക്ഷേ നിങ്ങള്‍ പറയിപ്പിച്ചുവെന്നും രേഖ മേനോനോട് മമ്മൂട്ടി ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. മമ്മൂട്ടിയുടെ ഇനി വരാനുള്ള ചിത്രമായ പുഴു ഒരുക്കിയത്, രഥീനയെന്നു പേരുള്ള ഒരു നവാഗത സംവിധായികയാണ്. അദ്ദേഹം ഇപ്പോഴഭിനയിക്കുന്ന റോഷാക്കെന്ന ചിത്രം സംവിധാനം ചെയ്യുന്ന നിസാം ബഷീറൊരുക്കുന്നതു, തന്റെ രണ്ടാമത്തെ മാത്രം ചിത്രമാണ്. അതുപോലെ റോബി വർഗീസ് രാജെന്ന നവാഗത സംവിധായകന്റെ ചിത്രത്തിലും ഈ വർഷം മമ്മൂട്ടിയഭിനയിക്കുമെന്നാണ് സൂചന.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.