മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രമോഷന്റെ ഭാഗമായി ഇന്ന് നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. താൻ പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. സ്വയം നിർമ്മിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കാര്യങ്ങളിൽ ഇടപെടാറുണ്ടോ എന്നായിരുന്നു മമ്മൂട്ടിയോട് ഒരാൾ ചോദിച്ചത്. അതിന് മമ്മൂട്ടി പറഞ്ഞ മറുപടി, അതൊക്കെ തീരുമാനിക്കുന്നത് സംവിധായകൻ ആണെന്നും താനല്ല എന്നുമാണ്. കഥാപാത്രത്തിന് ചേർന്ന കലാകാരന്മാരെ അവരാണ് തീരുമാനിക്കുന്നതെന്നും, അവർക്ക് ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ എന്ന രീതിയിലുള്ള ഓപ്‌ഷൻസ് ഉണ്ടെന്നും മമ്മൂട്ടി വെളിപ്പെടുത്തി.
ഈ ചിത്രത്തിൽ തന്നെ ഒരു കഥാപാത്രമായി കോട്ടയം നസീറിനെ കാസ്റ്റ് ചെയ്തപ്പോൾ തനിക്ക് നല്ല പേടി ഉണ്ടായിരുന്നു എന്നും, പക്ഷെ പടം കഴിഞ്ഞപ്പോൾ നസീർ തന്നെ പേടിപ്പിച്ചു എന്നും മമ്മൂട്ടി പറയുന്നു. അത്ര മികച്ച രീതിയിലാണ് കോട്ടയം നസീർ തന്റെ വേഷം ചെയ്തത് എന്നാണ് മമ്മൂട്ടി സൂചിപ്പിക്കുന്നത്. ഇതിൽ അഭിനയിച്ച കലാകാരന്മാർ എല്ലാവരും സംവിധായകന്റെ ആദ്യത്തെ ചോയ്സ് തന്നെയായിരുന്നു എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ആസിഫ് അലിയെ നായകനാക്കി കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രം സംവിധാനം ചെയ്ത നിസാം ബഷീർ ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. സമീർ അബ്ദുൾ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ, മമ്മൂട്ടി, കോട്ടയം നസീർ എന്നിവർ കൂടാതെ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.