മെഗാസ്റ്റാർ മമ്മൂട്ടി നായകനായി വരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻ പകൽ നേരത്ത് മയക്കം റിലീസിന് ഒരുങ്ങുകയാണ്. ഈ വരുന്ന ജനുവരി പത്തൊൻപത് വ്യാഴാഴ്ച ആണ് ഈ മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുക. അതിന് മുന്നോടിയായി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ, ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനെക്കുറിച്ചും മമ്മൂട്ടിയോട് ചോദ്യം വന്നു. ആ ചിത്രത്തെ കുറിച്ചു ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞ മറുപടി, തന്നോട് എല്ലാ കഥയും എല്ലാവരും പറയാറില്ല എന്നും, താൻ ചോദിച്ചില്ല, അത് ശരിയല്ല എന്നുമാണ്. മോഹൻലാൽ നായകനായ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 18 ന് രാജസ്ഥാനിലെ ജയ് സാൽമീറിൽ ആണ് ആരംഭിക്കുന്നത്.
ലിജോ തന്നെ രചിച്ച കഥക്ക് പി എസ് റഫീഖ് തിരക്കഥ രചിച്ച ഈ ചിത്രം ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കാത്ത നന്ദി, രാജ്പാൽ യാദവ്, സോണാലി, ഹരീഷ് പേരാടി, ഡാനിഷ് തുടങ്ങി ഒട്ടേറെ കലാകാരൻമാർ വേഷമിടുന്ന ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് മാസ്സ് പീരിയഡ് ചിത്രമാണ്. മമ്മൂട്ടി കമ്പനി എന്ന തന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ എന്നിവരും വേഷമിട്ട ഈ ചിത്രം രചിച്ചത് എസ് ഹരീഷ് ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.