മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബിലാൽ. സൂപ്പർ ഹിറ്റ് സംവിധായകൻ അമൽ നീരദ് 2017 ഇൽ പ്രഖ്യാപിച്ച ബിലാൽ, 2007 ഇൽ റിലീസ് ചെയ്ത മമ്മൂട്ടി- അമൽ നീരദ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം ആയാണ് ഒരുക്കാൻ പോകുന്നത്. ഫോർ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ മലയാളം വേർഷൻ ആയിരുന്ന ബിഗ് ബിയിൽ മമ്മൂട്ടിയോടൊപ്പം മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ്, ഇന്നസെന്റ്, ജാഫർ ഇടുക്കി തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിട്ടു. എന്നാൽ ചിത്രം പ്രഖ്യാപിക്കപ്പെട്ട് ആറാം വർഷമായിട്ടും ബിലാൽ എത്താത്തതിലുള്ള നിരാശയിലാണ് ആരാധകർ. തിരക്കഥ പൂർത്തിയാവാൻ സമയമെടുത്തതും കോവിഡ് പ്രതിസന്ധിയുമൊക്കെയാണ് ഈ ചിത്രം നീണ്ടു പോകാനുള്ള കാരണമെന്നാണ് സൂചന. ഇപ്പോഴിതാ ഇതിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് മമ്മൂട്ടി.
ക്രിസ്റ്റഫർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് മമ്മൂട്ടി ബിലാൽ എന്ന ചിത്രത്തെ കുറിച്ചും സംസാരിച്ചത്. ബിലാലിന്റെ തിരക്കഥ പുരോഗമിക്കുകയാണെന്ന് മമ്മൂട്ടി വെളിപ്പെടുത്തി. ഈയടുത്ത ദിവസം അമൽ നീരദുമായി ഒരു കൂടിക്കാഴ്ച പ്ലാൻ ചെയ്തിരുന്നു എന്നും എന്നാൽ അമലിന്റെ തിരക്ക് മൂലം അത് നടന്നില്ല എന്നും മമ്മൂട്ടി പറയുന്നു. അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഭീഷ്മ പർവമാണ് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റ്. അമൽ നീരദ് ഇനി ചെയ്യാൻ പോകുന്ന ചിത്രത്തിൽ ഫഹദ് ഫാസിലോ ദുൽഖർ സൽമാനോ ആയിരിക്കും നായകനെന്നും, അതിന് ശേഷമാണു ബിലാൽ ഒരുങ്ങുകയെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.