ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് യുവ താരം ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ്. കഴിഞ്ഞ ദിവസം മെഗാ സ്റ്റാർ മമ്മൂട്ടി ആണ് ഈ പോസ്റ്റർ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി റിലീസ് ചെയ്തത്. ടോവിനോ തോമസ് ആദ്യമായി പട്ടാളക്കാരൻ ആയി അഭിനയിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. തീവണ്ടി, ഉയരെ, കൽക്കി എന്നീ ചിത്രങ്ങൾക്ക് ശേഷം സംയുക്ത മേനോൻ ടോവിനോ തോമസിന്റെ ഒപ്പം തിരശീലയിൽ എത്തുന്ന ഈ ചിത്രത്തിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ടോവിനോ തോമസിന് തീ പൊള്ളൽ ഏറ്റത് വലിയ വാർത്ത ആയി മാറിയിരുന്നു.
പ്രശസ്ത നടനും രചയിതാവും ആയ പി ബാലചന്ദ്രൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഒമർ ലുലുവിന്റെ സംവിധാന സഹായി ആയിരുന്ന നവാഗതനായ സ്വപ്‌നേഷ് കെ നായർ ആണ്. ഉള്ളടക്കം, പവിത്രം, അഗ്നിദേവൻ, പുനരധിവാസം, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങൾ രചിച്ചിട്ടുള്ള ആളാണ് പി ബാലചന്ദ്രൻ. കാർണിവൽ സിനിമാസ് അവതരിപ്പിക്കുന്ന ഈ ചിത്രം ശ്രീകാന്ത് ഭാസി, ജയന്ത് മാമൻ, തോമസ് ജോസെഫ് പട്ടത്താനം എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രശസ്‌ത ഛായാഗ്രാഹകൻ ആയ സിനു സിദ്ധാർത്ഥ് ദൃശ്യങ്ങൾ ഒരുക്കിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രതിഷ് രാധാകൃഷ്ണൻ ആണ്. അധികം വൈകാതെ തന്നെ ഈ ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൈലാസ് മേനോൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.