പ്രശസ്ത നടി പാർവതി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകുന്നേരം 4 മണിക്ക് മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്യുന്നു. വർത്തമാനം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിക്കൊപ്പം ടോവിനോ തോമസ്, നിവിൻ പോളി എന്നിവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴി ഷെയർ ചെയ്യും. പ്രശസ്ത നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ഈ ചിത്രം ദേശീയ അവാർഡ് ജേതാവ് കൂടിയായ ആര്യാടൻ ഷൗക്കത്താണ് രചിച്ചിരിക്കുന്നത്. ന്യൂ ഡൽഹിയിലെ ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന ചില പ്രശ്നങ്ങളെ ആധാരമാക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതു. മുസൂറി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഷൂട്ട് ചെയ്തിരിക്കുന്ന വർത്തമാനം അധികം വൈകാതെ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 101 ചോദ്യങ്ങൾ, സഹീർ, ഐൻ, ചതുരം, സഖാവ്, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്നീ ചിത്രങ്ങൾ ഒരുക്കിയ സിദ്ധാർഥ് ശിവ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ആളാണ്. ദേശീയ അവാർഡ് ജേതാവായ പാർവതിക്കൊപ്പം സിദ്ധാർഥ് ശിവ ഒരു ചിത്രമൊരുക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളേറെയാണ്.
പാർവതിക്കൊപ്പം ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവൻ നൽകുന്നത് റോഷൻ മാത്യുവാണ്. സിദ്ദിഖ്, ഡൈൻ ഡേവിസ്, നിർമ്മൽ പാലാഴി, സുധീഷ്, എന്നിവരുമഭിനയിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ക്യാമെറാമാനായ അഴകപ്പനാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ, ആര്യാടൻ ഷൗക്കത് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പ്രശസ്ത ആര്ട്ട് ഡയറക്ടർ വിനേഷ് ബംഗ്ലാൻ ആണ് ഈ ചിത്രത്തിന് വേണ്ടി കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് ഡൽഹിയിലെ ക്യാമ്പസിൽ പഠിക്കാനെത്തുന്ന ഫൈസ സൂഫി എന്ന പെണ്കുട്ടിയായാണ് പാർവതി ഈ സിനിമയിലഭിനയിക്കുന്നതു. ഹിഷാം അബ്ദുൾ വഹാബ്, രമേശ് നാരായണൻ എന്നിവർ ചേർന്ന് സംഗീതമൊരുക്കുന്ന ഈ ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.