മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർ ഹിറ്റായ മണി രത്‌നം ചിത്രം ദളപതിയും റീ റിലീസിന് ഒരുങ്ങുന്നു. രജനികാന്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രം റീറിലീസ് ചെയ്യുന്നത്. ആദ്യം റിലീസ് ചെയ്ത് 34 വർഷങ്ങൾക്ക് ശേഷമാണ് ദളപതി വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്.
2024 ഡിസംബർ 12 നാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ പറയുന്നത്. അമരീഷ് പുരി, ശ്രീവിദ്യ , ഭാനുപ്രിയ , ശോഭന , ഗീത, അരവിന്ദ് സാമി, മനോജ് കെ ജയൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മണിരത്‌നം രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമിച്ചത് ജി വി ഫിലിംസിന്റെ ബാനറിൽ ജി വെങ്കിടേശ്വരനായിരുന്നു. മഹാഭാരതത്തിലെ കർണ്ണന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദളപതിയെന്ന ചിത്രം മണി രത്‌നം ഒരുക്കിയത്.
ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് സന്തോഷ് ശിവൻ ഛായാഗ്രഹണവും സുരേഷ് ഉർസു എഡിറ്റിങും നിർവഹിച്ചു. 1991 നവംബർ 5 നായിരുന്നു ദളപതി ആദ്യമായി റിലീസ് ചെയ്തത്. മമ്മൂട്ടി നായകനായ പാലേരി മാണിക്യം ഒരു പാതിരകൊലപാതകത്തിന്റെ കഥ ഈ അടുത്തിടെയാണ് റീ റിലീസ് ചെയ്തത്. ഇവ കൂടാതെ ആവനാഴി, വല്ല്യേട്ടൻ, ഒരു വടക്കൻ വീരഗാഥ, അമരം എന്നീ മമ്മൂട്ടി ചിത്രങ്ങളും റീ റിലീസ് ചെയ്യാൻ പ്ലാൻ ഉണ്ടെന്നാണ് വാർത്തകൾ വരുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.