മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 66ആം പിറന്നാൾ ആയ ഇന്ന് പിറന്നാൾ ആശംസകൾ നേരുന്നതിനോടോപ്പം ഫേസ്ബുക്കിൽ താരത്തോടൊപ്പം ഒരിക്കൽ കൂടി സ്ക്രീൻ പങ്കുവെക്കാൻ ആഗ്രഹമുണ്ടെന്ന് പൃഥ്വിരാജ് അറിയിച്ചു. മെഗാസ്റ്റാറിന് ആരാധകരും സിനിമലോകവും ഒരു പോലെ പിറന്നാൾ ആശംസകൾ അറിയിക്കുന്നതിനിടെയാണ് പൃഥ്വിരാജ് ഇങ്ങനൊരു ആഗ്രഹം പ്രകടിപ്പിച്ചത്.
മമ്മൂട്ടിയുടെ മകന്‍ ദുലഖർ സൽമാൻ, ടോവിനോ തോമസ്, ആഷിക് അബു എന്നിവർക്ക് പുറമെ മോഹൻലാലിന്‍റെയും പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിന് പുറകെയാണ് പൃഥ്വിരാജിന്‍റെ ഈ ഫേസ്ബുക്ക് പോസ്റ്റ്.
വണ്‍വേ ടിക്കറ്റ്, ട്വന്‍റി 20, കേരള കഫെ എന്നീ സിനിമകളിൽ മമ്മൂട്ടിയും പ്രിഥ്വിരാജും അഭിനയിച്ചിട്ടുണ്ടെങ്കിലും രണ്ട് പേരും ത്രൂ ഔട്ട് അഭിനയിച്ച ചിത്രം പോക്കിരിരാജ ആയിരുന്നു. മമ്മൂട്ടിയുടെ അനിയനായി പൃഥ്വിരാജ് എത്തിയ പോക്കിരി രാജയായിരുന്നു ഇവർ തമ്മിൽ അഭിനയിച്ച അവസാന ചിത്രം. പോക്കിരിരാജ ബോക്സ്ഓഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു.
മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, പൃഥ്വിരാജിന്‍റെ ആദം ജോണ് എന്നീ രണ്ട് ചിത്രങ്ങൾ ഓണത്തിന് റിലീസ് ചെയ്തിട്ടുണ്ട്. രണ്ടു ചിത്രങ്ങളും തമ്മില്‍ ഒരു മത്സരം തന്നെ ബോക്സോഫീസില്‍ നടക്കുകയാണ്.
പിറന്നാൾ സമ്മാനമായി മമ്മൂട്ടി ആരാധകർക്ക് ലഭിച്ച മറ്റൊരു വാർത്തയായിരുന്നു ടീം ഗ്രേറ്റ് ഫാദർ ഒരിക്കൽ കൂടി ഒന്നിക്കുന്നു എന്നത്.ഈ വർഷത്തെ ഹിറ്റുകളിൽ ഒന്നായ ഗ്രേറ്റ് ഫാദർ ടീം അടുത്ത മമ്മൂട്ടി ചിത്രത്തിൽ ഒന്നിക്കുമ്പോൾ നിരവധി വർഷങ്ങളായി അസ്സോസിയേറ്റ് ഡയറക്ടർ ആയി വർക് ചെയ്യുന്ന ഷാജി പാടൂരാണ് ആണ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ്. അബ്രഹാമിന്റെ സന്തതികൾ – എ പോലീസ് സ്റ്റോറി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.