മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗം കഴിഞ്ഞ ദിവസമാണ് ചിത്രീകരണം ആരംഭിച്ചത്. ഭൂതകാലം എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഇന്നലെ പുറത്ത് വിട്ടു. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഈ പോസ്റ്ററും ടൈറ്റിലും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുണ്ട്. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നതെന്നും, വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഒരു ഹൊറർ ത്രില്ലർ തന്നെയാണ് ഭ്രമയുഗമെന്നും സംവിധായകൻ രാഹുൽ സദാശിവൻ തന്നെ പറയുന്നു. ഈ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചുള്ള ചില റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വൃദ്ധനായ പ്രതിനായക കഥാപാത്രമായാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നതെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ പറയുന്നത്. വിധേയൻ, പാലേരി മാണിക്യം എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി പ്രതിനായക സ്വഭാവമുള്ള വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായക തുല്യമായ വേഷം ചെയ്യുന്നത് അർജുൻ അശോകനാണ്. മാത്രമല്ല, പേടിപ്പെടുത്തുന്ന ഒരു പ്രേത കഥാപാത്രം കൂടിയാണ് മമ്മൂട്ടിയുടേതെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകർക്കും ഈ വിഭാഗത്തിലുള്ള ചിത്രങ്ങളുടെ ആരാധകർക്കും ഒരു വിരുന്നാക്കി ഭ്രമയുഗം മാറ്റാനുള്ള ഒരുക്കത്തിലാണ് രാഹുൽ സദാശിവൻ.
ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അടുത്ത വർഷം ആദ്യം റിലീസ് ചെയ്യും. ഷെഹനാദ് ജലാൽ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഭാഷണം രചിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, ഒറ്റപ്പാലം എന്നിവയാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.