മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ വമ്പൻ ചിത്രങ്ങളിലൊന്നിന്റെ ചിത്രീകരണ തിരക്കിലാണ്. കൊച്ചിയിലും ഒറ്റപ്പാലത്തുമായി ചിത്രീകരിക്കുന്ന ഭ്രമയുഗം എന്ന ഹൊറർ ത്രില്ലറിലാണ് അദ്ദേഹമിപ്പോൾ അഭിനയിക്കുന്നത്. ഭൂതകാലം എന്ന ഷെയ്ൻ നിഗം- രേവതി ചിത്രത്തിലൂടെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ത്രസിപ്പിക്കുന്നത്. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ ഒരു പ്രേതകഥ പറയുന്ന ഈ ചിത്രത്തിൽ, നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ദുർമന്ത്രവാദിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് സൂചന.
ഈ ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും വാർത്തകളുണ്ട്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ എന്നിവരും വേഷമിടുന്ന ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, അടുത്ത വർഷം മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഭാഷണം രചിക്കുന്നത് പ്രശസ്ത സാഹിത്യകാരനായ ടി ഡി രാമകൃഷ്ണനാണ്. വിധേയൻ, പാലേരി മാണിക്യം എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി പ്രതിനായക സ്വഭാവമുള്ള വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ക്രിസ്റ്റോ സേവ്യർ, കാമറ ചലിപ്പിക്കുന്നത് ഷെഹനാദ് ജലാൽ എന്നിവരാണ്. ഷഫീക്ക് മുഹമ്മദ് അലിയാണ് ഈ ഹൊറർ ത്രില്ലറിന്റെ എഡിറ്റർ.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
This website uses cookies.