തന്റെ കരിയറിലെ ഒട്ടേറെ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടൻ ആണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. അതിൽ തന്നെ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ മമ്മൂട്ടിക്ക് ഒരു പ്രത്യേക മിടുക്കു തന്നെയുണ്ട്. അദ്ദേഹം അഭിനയിച്ചു തിളങ്ങിയ ഒട്ടേറെ പോലീസ് കഥാപാത്രങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. ആവനാഴി, ഇൻസ്‌പെക്ടർ ബൽറാം, ഓഗസ്റ്റ് ഒന്ന്, രൗദ്രം, ഉണ്ട തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പോലീസ് കഥാപാത്രങ്ങളും, സിബിഐ സീരിസിലെ സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ കഥാപാത്രവുമെല്ലാം വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ, തന്റെ കരിയറിൽ ആദ്യമായി ഒരു ട്രാഫിക് പൊലീസുകാരനായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി എന്ന വാർത്തകളാണ് വരുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത വൺ എന്ന മമ്മൂട്ടി ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥ് ആണ് ഈ ചിത്രം ഒരുക്കുക എന്നാണ് ലഭിക്കുന്ന വാർത്തകൾ പറയുന്നത്.
ബോബി- സഞ്ജയ് ടീം ആയിരുന്നു വൺ എന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രം രചിച്ചത്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന കുഞ്ചാക്കോ ബോബൻ ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് സന്തോഷ് വിശ്വനാഥ്. തമിഴ് ചിത്രമായ കടാവർ, വൈശാഖ് ഒരുക്കിയ നൈറ്റ് ഡ്രൈവ്, എം പദ്മകുമാർ ഒരുക്കിയ പത്താം വളവു എന്നീ ചിത്രങ്ങൾ രചിച്ച അഭിലാഷ് പിള്ളയാണ്, ഈ വരാൻ പോകുന്ന മമ്മൂട്ടി- സന്തോഷ് വിശ്വനാഥ് ചിത്രം രചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുഴു എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് നിർമ്മിക്കുന്ന ചിത്രമായിരിക്കും ഇതെന്നും അനൗദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ പറയുന്നു. ഇപ്പോൾ കെ മധു ഒരുക്കുന്ന സിബിഐ 5 എന്ന ചിത്രമാണ് മമ്മൂട്ടി ചെയ്തു കൊണ്ടിരിക്കുന്നത്.
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
This website uses cookies.