മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ സിബിഐ 5 ദി ബ്രെയിൻ, ഇപ്പോൾ തീയ്യേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അത് കൂടാതെ ഈ മെയ് പതിമൂന്നിനാണ് അദ്ദേഹത്തിന്റെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ പുഴു സോണി ലൈവിൽ സ്ട്രീം ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ വരാനിരിക്കുന്ന രണ്ടു ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയൊരുക്കിയ നൻപകൽ നേരത്തു മയക്കം, നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക് എന്നിവയാണ് ഇനി വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ. ടൈറ്റിൽ മുതൽ ഫസ്റ്റ് ലുക്കിന്റെ വരെ വ്യത്യസ്തത കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചയായ ചിത്രങ്ങളാണ് ഇവ രണ്ടും. ഇതിനെ കുറിച്ച് മമ്മൂട്ടി പറയുന്നത്, രണ്ടു സിനിമകളെ കുറിച്ചും ഇപ്പോഴൊന്നും പുറത്തു വിടാൻ കഴിയുന്ന അവസ്ഥയല്ല എന്നാണ്.
അതിനെ പേരിനെ കുറിച്ചോ കഥയെ കുറിച്ചോ ഒന്നും പറയാൻ പറ്റില്ലയെന്നും, എന്തെങ്കിലും പറഞ്ഞാൽ ഫുൾ സസ്പെൻസ് പൊളിയുമെന്നും മമ്മൂട്ടി സൂചിപ്പിക്കുന്നു. ഈ രണ്ടു ചിത്രങ്ങളും മമ്മൂട്ടി തന്നെയാണ് നിർമ്മിച്ചിരിക്കുന്നതും. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് അദ്ദേഹം ഈ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. സിനിമ പുറത്തു വരുന്നത് വരെ കാത്തിരിക്കൂ എന്ന് മാത്രമേ ഇപ്പോൾ തനിക്കു പറയാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം രചിച്ചത് എസ് ഹരീഷ് ആണെങ്കിൽ നിസാം ബഷീർ ചിത്രം രചിച്ചിരിക്കുന്നത് സമീർ അബ്‌ദുൾ ആണ്. ഒരു ത്രില്ലറായാണ് നിസാം ബഷീർ ചിത്രമൊരുങ്ങുന്നതെന്നാണ് സൂചന. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലാണ് അടുത്ത മാസം മുതൽ മമ്മൂട്ടിയഭിനയിച്ചു തുടങ്ങുക.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.