മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. വ്യക്തി ജീവിതത്തിൽ കൃത്യമായ നിലപാടും സാമൂഹിക പ്രശ്നങ്ങളിൽ പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ പുകവലിയെ ഒരുകാലത്ത് മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത വിഷ യമായിരുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ വർഷങ്ങളായി മമ്മൂട്ടി പുകവലി നിർത്തിയിട്ട്. പണ്ട് ഒരുപാട് വലിച്ചിരുന്ന വ്യക്തിയാണ് താനെന്നും മമ്മൂട്ടി ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പുകവലി നിർത്തിയതിനെ കുറിച്ചു മമ്മൂട്ടി പണ്ട് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
താങ്കൾ നിഷ്കരണം തള്ളിക്കളഞ്ഞ ഏറ്റവും പ്രിയപ്പെട്ട കാര്യം എന്താണന്ന് അവതാരകൻ മമ്മൂട്ടിയോട് ചോദിച്ചപ്പോൾ വളരെ രസകരമായ മറുപടിയാണ് മമ്മൂട്ടി നൽകിയത്. പുകവലി തള്ളി കളഞ്ഞതാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്ന് മമ്മൂട്ടി തുറന്ന് പറയുകയുണ്ടായി. ഒരു 15 വർഷങ്ങൾക്ക് മുൻപ് പുകവലിക്കുന്നത് ഏറെ ഇഷ്ടമായിരുന്നു എന്ന് താരം കൂട്ടിച്ചേർത്തു. പുകവലിക്കുന്നത് ശാരീരികമായി തനിക്ക് മാത്രമല്ല ആർക്കും നല്ലതല്ലയെന്നും നമ്മുടെ ശരീരത്തിന്റെ അഭിപ്രായം ചോദിക്കാതെയാണ് ഒരു സാധാനം കടത്തി വിടുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കി. നമുക്ക് ജീവിക്കാൻ പുക വേണ്ടെന്നും ആഹാരവും വായും മാത്രം മതിയെന്നും മമ്മൂട്ടി സൂചിപ്പിക്കുകയായിരുന്നു. താൻ സിഗരറ്റ് വലിക്കുന്നത് എന്തായാലും കുറച്ചു പേരെങ്കിലും അനുകരികാതെ ഇരിക്കില്ലയെന്നും തന്റെ സിഗരറ്റ് വലി മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്നും മമ്മൂട്ടി വ്യക്തമാക്കി. ലോക്ക് ഡൗൺ സമയത്ത് ഫിറ്റ്നെസിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് എന്നും വർക്ക്ഔട്ട് ചെയ്ത് ആരോഗ്യം സംരക്ഷിക്കുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.