മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത ഹാസ്യ താരം രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ എന്ന ചിത്രം വരുന്ന വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തുകയാണ്. ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവ്വനിൽ പുതുമുഖം വന്ദിതയാണ് നായികാ വേഷത്തിൽ എത്തുന്നത്. രമേഷ് പിഷാരടിയും ഹരി. പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നായകൻ മമ്മൂട്ടി മനസ്സ് തുറക്കുകയാണ്. വളരെ ലളിതമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നത് എന്നും അതുപോലെ ആ കഥ അവതരിപ്പിച്ചിരിക്കുന്നതും വളരെ ലളിതമായി ആണെന്നും മമ്മൂട്ടി പറയുന്നു.
രമേഷ് പിഷാരടി എന്ന സംവിധായകന്റെ കഠിന പ്രയത്നം ഈ ചിത്രത്തിന് പുറകിൽ ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. വളരെ സൗഹൃദപരമായ അന്തരീക്ഷത്തിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ഇത്തരം വേഷങ്ങൾ തനിക്ക് വളരെ അപൂർവമായാണ് ലഭിക്കുന്നത് എന്നും മമ്മൂട്ടി വിശദീകരിക്കുന്നു. തന്നെ ഈ സിനിമയിലേക്ക് ആകർഷിച്ച ഇതിന്റെ ലാളിത്യം ആവും പ്രേക്ഷകരെയും ആകർഷിക്കുക എന്നും മമ്മൂട്ടി പറയുന്നു. എന്നാൽ സിനിമ കാണാനും കാണാതിരിക്കാനും ഇഷ്ടപെടാനും ഇഷ്ടപ്പെടാതിരിക്കാനും ഉള്ള സ്വാതന്ത്യം പ്രേക്ഷകർക്ക് ഉണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. മമ്മൂട്ടിയോടൊപ്പം മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ്. കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.