മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് കാതൽ. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം, നിസാം ബഷീർ ഒരുക്കിയ റോഷാക്ക് എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിൽ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത തെന്നിന്ത്യൻ നായികയായ ജ്യോതിക ആണെന്നതാണ്. പ്രിയദർശൻ ഒരുക്കിയ രാക്കിളിപ്പാട്ട്, ടി കെ രാജീവ് കുമാർ ഒരുക്കിയ സീതാകല്യാണം എന്നീ മലയാള ചിത്രങ്ങൾക്ക് ശേഷം, ഏകദേശം 13 വർഷം കഴിഞ്ഞാണ് ജ്യോതിക മലയാള സിനിമയിൽ തിരിച്ചെത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് ജ്യോതികയെ നിർദേശിച്ചത് മമ്മൂട്ടിയാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി.
തിരക്കഥ കേട്ടയുടൻ കഥാപാത്രത്തിന് മമ്മൂട്ടി അനുയോജ്യനായിരിക്കുമെന്ന് തോന്നി എന്നും, താൻ കേട്ട കഥകളിൽ ഏറ്റവും താത്പര്യം തോന്നിയ ഒന്നാണ് ഈ ചിത്രത്തിന്റെ കഥയെന്നും ജിയോ ബേബി പറയുന്നു. കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ജിയോ ബേബി മനസ്സ് തുറന്നത്. തന്റെ ഓരോ ചിത്രവും വ്യത്യസ്തമാകണമെന്നാണ് ആഗ്രഹമെന്നും കാതലും അത്തരത്തിൽ വ്യത്യസ്‌തമായ ചിത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. കഥയിഷ്ടപെട്ട മമ്മൂട്ടി തന്നെയാണ് അദ്ദേഹത്തിന്റെ ജോഡിയായി ജ്യോതികയുടെ പേര് കൂടി നിർദേശിച്ചതെന്നും ജിയോ ബേബി പറഞ്ഞു. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.