ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകർക്ക് അവസരം നൽകിയിട്ടുള്ള നടനെന്ന ഖ്യാതി മമ്മൂട്ടിക്ക് സ്വന്തമാണ്. ലാൽ ജോസ്, അമൽ നീരദ്, ആഷിഖ് അബു, അൻവർ റഷീദ് തുടങ്ങി നിരവധി പ്രഗത്ഭരായ ചലച്ചിത്രകാരന്മാക്കാണ് മമ്മൂട്ടി തന്റെ ചിത്രത്തിലൂടെ അവസരം നൽകിയിട്ടുള്ളത്. ഇപ്പോഴാ പുതിയതായി പുറത്തിറങ്ങിയിരിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ജോഫിൻ ടി. ചാക്കോ എന്ന പുതിയൊരു സംവിധായകനെയും മമ്മൂട്ടി മലയാള സിനിമയ്ക്ക് സംഭവന ചെയ്തിരിക്കുന്നു. വർഷങ്ങളായുള്ള ഈ പതിവിന് കാരണമെന്താണെന്ന് മമ്മൂട്ടി ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് നവാഗതരായ സംവിധായകർക്ക് അവസരം കൊടുക്കുന്നതിന് കാരണം മമ്മൂട്ടി വ്യക്തമാക്കിയത്. വീണ്ടും വീണ്ടും എന്തുകൊണ്ടാണ് തനിയാവർത്തനം പോലെ നവാഗതർക്ക് അവസരം കൊടുക്കുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി ഇങ്ങനെ : പുതുമുഖ സംവിധായകരെ എന്നുള്ളത് ഞാനെരു പുതുമുഖമായിരുന്നു എന്നുള്ളത് ഒരുകാരാണം, ഞാനിപ്പോഴും ഒരു പുതുമുഖമാണു എന്ന് രണ്ടാമത്തെ കാരാണം മൂന്നാമതായി ഒരു കാര്യവുമില്ല.
കാരണം ഒരോ പുതുമുഖ സംവിധായകന്റെ മനസ്സിലും പുതിയ സിനിമയായിരിക്കും ഈ സിനിമയിൽ എനിക് അതിൽ എന്തെങ്കിലും ഒരു പുതുമയുള്ള കഥാപാത്രങളും പ്രകടങ്ങളും ഉണ്ടാകും ഇനിയും അത് തുടർന്ന്കൊണ്ടിരിക്കും ഇനിയും വരാനുണ്ട് കുറെ പേർ അത് നിങ്ങൾക്കൊക്കെ ആവേശം തരുന്നതിൽ സന്തോഷം അങ്ങനെ വന്നതാണു ജോഫിനും. സിനിമ എന്നും പറഞ്ഞു ഞാൻ കുറെ അലഞ്ഞിട്ടുണ്ട് അന്ന് ഒരാൾ എനിക്ക് ചാൻസ് തന്നു. ഞാൻ ഇവിടെ എത്തി ഇന്ന് ഞാൻ എന്നെകൊണ്ട് പറ്റുന്നവർക്ക് കൊടുക്കുന്നു ഒരു ഗിവേൻ ടെക്ക് പോളിസി, അത് പോലെ അവരും വരട്ടെ എനിക് കിട്ടിയത് ഞാൻ തിരിച്ച് കൊടുക്കുന്നു. ഇനിയും ഇത്തരത്തിൽ ഒരുപാട് പേർ വരാനിരിക്കുന്നുവെന്ന മമ്മൂട്ടിയുടെ വാക്കുകൾഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽചർച്ച ചെയ്യപ്പെടുന്നുണ്ട്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് വലിയ വാഗ്ദാനം ആയി മാറിയിരിക്കുകയാണ് നവാഗതനായ സംവിധായകൻ ജോഫിൻ ടി. ചാക്കോ. സംവിധാന മികവുകൊണ്ട് ചിത്രം വളരെ മികച്ച അഭിപ്രായം നേടി പ്രദർശനവിജയം തുടരുകയാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.