ആസിഫ് അലി നായകനായി എത്തിയ കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പൂജ അതിരപ്പിള്ളിയിൽ വെച്ചു ഇന്ന് നടന്നു. മമ്മൂട്ടിയുടെ പുതിയ നിർമ്മാണ ബാനർ ആയ മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ, മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ ചെയ്യുന്നത്. നിമീഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്ര സംയോജനം നിർവഹിക്കാൻ പോകുന്നത് കിരൺ ദാസ് ആണ്. മിഥുൻ മുകുന്ദൻ സംഗീതവും, റോണക്സ് സേവ്യർ മേക്കപ്പും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ബാദുഷ ആണ്. പൂജ ചടങ്ങിന് ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അതിരപ്പിള്ളിയിൽ തുടങ്ങി.
ഒരു ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടി കമ്പനി എന്ന ബാനർ നിർമ്മിച്ച ആദ്യ ചിത്രം. ഇപ്പോൾ റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന ഈ ചിത്രത്തിൻ്റെ ഔദ്യോഗിക ടീസർ സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായം നേടിയെടുത്തിരുന്നു.നവാഗതയായ രഥീന സംവിധാനം ചെയ്ത ചിത്രം പുഴു ആണ് അടുത്തതായി റിലീസ് ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിയുടെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസ് ആയി സോണി ലൈവിലൂടെയാണ് ഈ ചിത്രം പുറത്തു വരിക. ഏപ്രിൽ ആദ്യവാരം ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.