ഭീഷ്മ പർവ്വം എന്ന അമൽ നീരദ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇപ്പോൾ തന്റെ തെലുങ്കു ചിത്രത്തിൽ അഭിനയിക്കുകയാണ് മമ്മൂട്ടി. അഖിൽ അക്കിനേനി നായകനായി എത്തുന്ന ഏജന്റ് എന്ന ഈ ചിത്രത്തിൽ ഒരു പട്ടാള ഓഫീസർ ആയാണ് മമ്മൂട്ടി എത്തുന്നത്. ഇതിൽ നെഗറ്റീവ് കഥാപാത്രം ആണ് മമ്മൂട്ടി ചെയ്യുന്നത് എന്നാണ് സൂചന. മമ്മൂട്ടിയുടെ അടുത്ത റിലീസ് നവാഗതയായ രഥീന ഒരുക്കിയ പുഴു എന്ന ചിത്രമാണ്. നേരിട്ടുള്ള ഒടിടി റിലീസ് ആയി എത്തുന്ന ഈ ചിത്രം സോണി ലൈവ് പ്ലാറ്റ്‌ഫോമിലാണ് സ്ട്രീം ചെയ്യുക. ഏപ്രിലിൽ ആവും ഈ ചിത്രത്തിന്റെ സ്ട്രീമിങ് എന്നാണ് സൂചന. ഇപ്പോഴിതാ, മമ്മൂട്ടി ഇനി അഭിനയിക്കാൻ പോകുന്ന മലയാള ചിത്രത്തിന്റെ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ആസിഫ് അലിയെ നായകനാക്കി കെട്ട്യോളാണെന്റെ മാലാഖ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ നിസാം ബഷീർ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇനി മമ്മൂട്ടി അഭിനയിക്കുക.
മാർച്ച് ഇരുപത്തിയഞ്ചിന് ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രം ഒരു ത്രില്ലർ ആണെന്നാണ് സംവിധായകൻ പറയുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും മമ്മൂട്ടി തന്നെയാണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്തു മയക്കം എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് മമ്മൂട്ടി കമ്പനി എന്ന പുതിയ നിർമ്മാണ കമ്പനിക്കു അദ്ദേഹം തുടക്കം കുറിച്ചത്. നിസാം ബഷീർ ഒരുക്കാൻ പോകുന്ന ഈ പുതിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഗ്രേസ് ആന്റണി, ഷറഫുദീൻ, ജഗദീഷ്, ബിന്ദു പണിക്കർ, കോട്ടയം നാസിർ, സഞ്ജു ശിവറാം എന്നിവരും അഭിനയിക്കുന്നുണ്ട്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ കഥ എഴുതുന്നത്. ആനന്ദ് കൃഷ്ണൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.