മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഇപ്പോൾ ആവേശത്തിലാണ്. കാരണം മറ്റൊന്നുമല്ല, പ്രിയതാരത്തിന്റെ 4 ചിത്രങ്ങളാണ് വരുന്ന മൂന്നു മാസങ്ങളിലായി തീയേറ്ററുകളിൽ എത്താൻ പോകുന്നത് എന്നാണ് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതിൽ ഒരു തമിഴ് ചിത്രവും, ഒരു ദ്വിഭാഷാ ചിത്രവും, രണ്ടു മലയാള ചിത്രങ്ങളും ഉൾപ്പെടും. തീർത്തും വ്യത്യസ്തമായ ചിത്രങ്ങളാണ് നാലും എന്നത് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നുമുണ്ട്. സൂചനകൾ പ്രകാരം ആദ്യം പ്രദർശനത്തിനെത്തുക നാഷണല്‍ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത തമിഴ് ചിത്രമായ പേരന്പ് ആണ്.
പേരന്‍പ് മലയാളം വേര്‍ഷനും തയ്യാറുകുന്നുണ്ട് എന്ന്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും മലയാള പതിപ്പ് ആണോ റിലീസിന് ഒരുങ്ങുന്നത് എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. വരുന്ന ഓഗസ്റ്റ് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.
ഓഗസ്റ്റിൽ തന്നെ മമ്മൂട്ടിയുടെ ദ്വിഭാഷാ ചിത്രമായ സ്ട്രീറ്റ് ലൈറ്റ്‌സും പ്രദർശനം ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ക്യാമറാമാനായ ഷാംദത് ആണ്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ.
കസബ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസർ ആയി അഭിനയിക്കുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. സെപ്റ്റംബർ ആദ്യ വാരം മമ്മൂട്ടിയുടെ ഓണ ചിത്രം പ്രദർശനത്തിനെത്തും.
സെവൻത് ഡേ എന്ന പ്രിത്വിരാജ് നായകനായ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്യാംധർ സംവിധാനം ചെയ്യുന്ന പേരിടാത്ത കുടുംബ ചിത്രമാണ് മമ്മൂട്ടിയുടെ ഇക്കൊല്ലത്തെ ഓണ ചിത്രം. മമ്മൂട്ടി രാജകുമാരൻ എന്ന ഇടുക്കി സ്വദേശിയായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സെപ്റ്റംബർ 28 നു മമ്മൂട്ടി-അജയ് വാസുദേവ് ചിത്രമായ  മാസ്റ്റർപീസ് പൂജ റിലീസായി പ്രദർശനമാരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഫാമിലി ആക്ഷൻ എന്റർടൈനറായ ഈ ചിത്രത്തിൽ മമ്മൂട്ടി എഡ്‌വേർഡ് ലിവിങ്സ്റ്റൺ എന്ന കോളേജ് പ്രൊഫസറിന്റെ വേഷത്തിലെത്തുന്നു.
ഈ വർഷം ഇതിനോടകം 2 മമ്മൂട്ടി ചിത്രങ്ങൾ പ്രദർശനത്തിനെത്തിയിരുന്നു. നവാഗതനായ ഹനീഫ് അദീനി ഒരുക്കിയ ദി ഗ്രേറ്റ് ഫാദർ ബോക്സോഫീസില്‍ സൂപ്പർ ഹിറ്റായപ്പോൾ രഞ്ജിത് സംവിധാനം ചെയ്ത പുത്തൻപണത്തിന് പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ കഴിഞ്ഞില്ല
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.