വിനോദ് വിജയൻ- ഹനീഫ് അദനി ടീമിന്റെ അമീർ എന്ന ബിഗ് ബജറ്റ് ഗ്യാങ്സ്റ്റർ ചിത്രത്തിൽ മമ്മൂട്ടി നായകനാവുന്നു എന്ന പ്രഖ്യാപനം വന്നത് കുറച്ചു ദിവസങ്ങൾക്കു മുൻപാണ്. ഈ വമ്പൻ ചിത്രത്തിന്റെ പ്രഖ്യാപനം മമ്മൂട്ടി ആരാധകർ ആഘോഷിച്ചു തീർന്നിട്ടില്ല. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്താൻ മെഗാ സ്റ്റാറിന്റെ മറ്റൊരു മെഗാ പ്രൊജക്റ്റ് കൂടി വരുന്നു. നാളെ വൈകുന്നേരം അഞ്ചരക്ക് തന്റെ പുതിയ വമ്പൻ പ്രോജക്ടിന്റെ ടൈറ്റിൽ മമ്മൂട്ടി തന്നെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തു വിടും. വൻ മുതൽ മുടക്കിൽ നിർമ്മിക്കാൻ പോകുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഏതായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും. ആരാധകരെ ഞെട്ടിക്കുന്ന ഒരു സർപ്രൈസ് പ്രോജെക്റ്റുമായാവും മെഗാ സ്റ്റാർ എത്തുന്നത്.
മമ്മൂട്ടി- ഖാലിദ് റഹ്മാൻ ടീം ഒന്നിക്കാൻ പോകുന്ന ഉണ്ട എന്ന പ്രൊജക്റ്റ് ആയിരിക്കും നാളെ അനൗൺസ് ചെയ്യാൻ പോകുന്നത് എന്ന് ഒരു വിഭാഗം ആരാധകർ പ്രതീക്ഷിക്കുമ്പോൾ സന്തോഷ് ശിവൻ സംവിധാനം ചെയ്യാൻ പോകുന്ന കുഞ്ഞാലി മരക്കാർ നാലാമൻ എന്ന ചിത്രമായിരിക്കും അതെന്നാണ് മറ്റു ചിലർ വിശ്വസിക്കുന്നത്.
അതോടൊപ്പം തന്നെ ശ്യാമ പ്രസാദ് മലയാളത്തിൽ അടുത്തതായി ഒരുക്കാൻ പോകുന്ന ചിത്രം മമ്മൂട്ടിയെ നായകനാക്കി ആണെന്നും, ആ ചിത്രത്തിന്റെ പ്രഖ്യാപനമായിരിക്കും ഉണ്ടാവുക എന്ന സൂചനകളും പല കോണുകളിൽ നിന്നും വരുന്നുണ്ട്.
ഏതായാലും ബിഗ് ബഡ്ജറ്റിൽ ഒരുക്കാൻ പോകുന്ന ഒരു പക്കാ എന്റെർറ്റൈനെർ തന്നെ ആയിരിക്കും ഈ ചിത്രമെന്ന് ഉറപ്പാണ്. ഇപ്പോൾ തെലുങ്ക് ചിത്രമായ യാത്രയുടെ സെറ്റിൽ ഉള്ള മമ്മൂട്ടിയുടെ അടുത്ത റിലീസുകൾ തമിഴ് ചിത്രമായ പേരന്പ് , ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന യാത്ര എന്നിവയാണ്.മധുര രാജ, മാമാങ്കം എന്നിവയാണ് മമ്മൂട്ടി ഇപ്പോൾ ചെയ്യുന്ന മലയാള ചിത്രങ്ങൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.