മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ഇതിനോടകം നാല് ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുള്ള നായികയാണ് സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാര. തസ്‌കര വീരൻ, രാപ്പകൽ, ഭാസ്കർ ദി റാസ്കൽ, പുതിയ നിയമം എന്നിവയാണ് ആ ചിത്രങ്ങൾ. ഇപ്പോൾ നമ്മുക്ക് ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിയും നയൻതാരയും ഒരു ചിത്രത്തിൽ കൂടി ഒരുമിച്ചു അഭിനയിക്കാൻ തയ്യാറെടുക്കുകയാണ്. ഷാജി കൈലാസിന്റെ അസിസ്റ്റന്റ് ആയിരുന്ന വിപിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് മമ്മൂട്ടി- നയൻതാര ജോഡികൾ അഞ്ചാമതും ഒന്നിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. ഈ വർഷം തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന. ഇപ്പോൾ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ ഷൈലോക്കിൽ ആണ് മമ്മൂട്ടി അഭിനയിക്കുന്നത്.
ഷൈലോക്ക് പൂർത്തിയാക്കിയാൽ വിപിൻ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിലും തമിഴിലും ആയി ഒരുക്കാൻ പോകുന്ന ഈ പുതിയ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനവും ടൈറ്റിൽ ലോഞ്ചും ഉടൻ ഉണ്ടാകും എന്നും സൂചനയുണ്ട്. മമ്മൂട്ടിയുടെ അടുത്ത റിലീസ് ആയി എത്തുന്നത് രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ ആണ്. സെപ്റ്റംബർ അവസാനം ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തുക. നയൻതാര നായികാ വേഷത്തിൽ എത്തുന്ന നിവിൻ പോളി ചിത്രം ലവ് ആക്ഷൻ ഡ്രാമ ഈ ഓണത്തിന് തീയേറ്ററുകളിൽ എത്തും. നയൻതാരയുടെ തമിഴ് ചിത്രമായ കൊലയുതിർ കാലം കഴിഞ്ഞ ആഴ്ച തീയേറ്ററുകളിൽ എത്തിയിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.