മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സമീർ അബ്ദുൾ ആണ്. ഇപ്പോഴിതാ ഈ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഗൾഫ് രാജ്യങ്ങളിൽ പൂർത്തിയായി. കേരളത്തിലെ ഷെഡ്യൂൾ തീർത്തതിന് ശേഷം കഴിഞ്ഞ മാസം അവസാന വാരമാണ് ചിത്രത്തിന്റെ ഗൾഫ് ഷെഡ്യൂൾ ആരംഭിച്ചത്. ഏതായാലും മമ്മൂട്ടി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. വളരെ വ്യത്യസ്തമായ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ മുതൽ സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം മെഗാ സ്റ്റാർ മമ്മൂട്ടി നിൽക്കുന്ന ഇതിന്റെ പാക്കപ്പ് ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയയുടെ ശ്രദ്ധ നേടുകയാണ്. രണ്ടു ദിവസം മുൻപ് നടൻ ആസിഫ് അലി ഈ ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്നുണ്ടെന്ന വാർത്തകൾ വന്നിരുന്നു. ഇതിന്റെ അണിയറ പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ ആസിഫ് അലി പുറത്തു വിട്ടതോടെയാണ് ആ വാർത്തകൾക്കു ചൂട് പിടിച്ചത്.
മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ഈ ചിത്രം തന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കാൻ പോകുന്നത് കിരൺ ദാസ്, സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ എന്നിവരാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടരങ്ങേറ്റം കുറിച്ചയാളാണ് റോഷാക്കിന്റെ സംവിധായകൻ നിസാം ബഷീർ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.